BY AISWARYA
മിനിസ്ക്രീനില്‍ അമ്പിളി എത്തിയിട്ട് രണ്ടരവര്‍ഷം പിന്നിടുയാണ്. പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി നടി ആദിത്യനുമായുളള വിവാഹ ശേഷം സീരയലുകളില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. കുറച്ചുനാളുകള്‍ക്കു മുമ്പാണ് നടി ആദ്യത്യനുമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇപ്പോഴിതാ സീരിയലിലേക്കുളള തിരിച്ചുവരവ് അറിയിക്കുകയാണ് അമ്പിളി ദേവി. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അമ്പിളി ഈ സന്തേഷം ആരാധാകര്‍ക്കായി പങ്കുവെക്കുന്നത്.
തുമ്പപ്പൂ സീരിയലിന്റെ പ്രമോ വീഡിയോ ഷെയര്‍ ചെയ്താണ് അമ്പിളി തന്റെ രണ്ടാം വരവിനെക്കുറിച്ച് പ്രിയപ്പെട്ടവരെ അറിയിച്ചത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയേ വിശ്വസിച്ചു എന്നെ ഏല്‍പ്പിച്ച പ്രൊഡ്യൂസര്‍ ഉമാധരന്‍ സര്, ഡയറക്ടര്‍ ദിലീപ് സര്, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയ സഹപ്രവര്‍ത്തകര്‍ എല്ലാവര്ക്കും നന്ദി. എന്നും എന്നെ സ്നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാര്‍ത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു. തുമ്പപ്പൂ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.
തുമ്പപ്പൂവില് മായയെന്ന കഥാപാത്രമായാണ് അമ്പിളി ദേവി എത്തുന്നത്. താങ്ങാനാവാത്ത സങ്കടങ്ങള്‍ വരുമ്പോള്‍ നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ഞാനെത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ എന്നായിരുന്നു വീണ മായയോട് പറഞ്ഞത്. മൃദുലയും അമ്പിളി ദേവിയും ഒന്നിച്ചുള്ള രംഗത്തിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.