ഇനിയും അത് പറയാതെ ഇരുന്നിട്ട് കാര്യമില്ല! ആദിത്യനെതിരെ ഷാനവാസ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്‌നങ്ങൾ വൻ വിവാദമായിരിക്കുകയാണ്. വലിയ ആരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിക്കുന്നത്. തൃശൂരുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും അവർ ഗർഭിണിയാണെന്നുമുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തലോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ അമ്പിളി ദേവിക്ക് എതിരെ ആരോപണവുമായി ആദിത്യൻ ജയനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ആദിത്യനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷാനവാസ്. സീത എന്ന ജനപ്രിയപരമ്പരയിൽ നായകനായി എത്തിയ ഷാനവാസ് സീരിയലിൽ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യനാണെന്നാണ് ഷാനവാസ് പറയുന്നത്.

എന്നോട് അവർക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവൻ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോൾ എന്റെ സംശയം. മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവർത്തകരെ വിളിച്ച്‌ എന്റെ അന്നം മുടക്കാൻ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസിന്റെ ഉടമയാണ്. തിരുവനന്തപുരത്തു വച്ച്‌, ഞാൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യൻ ക്വട്ടേഷൻ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാൻ വരേണ്ടെന്ന് അവൻ ഉപദേശിച്ചു. പക്ഷേ ഞാൻ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാൻ വരാം.

Vishu Special: This is our first Vishu together and we hope to start  afresh: Newly married TV couple Ambili Devi and Adithyan Jayan - Times of  India

കാര്യങ്ങൾ പറഞ്ഞിട്ടു പോയാൽ മതി എന്നും പറഞ്ഞു വേദിയിലേക്ക് പോയി. ഞാൻ കാര്യം മനസിലാക്കിയെന്നറിഞ്ഞതോടെ അവർ മുങ്ങി. അപകടകാരിയാണവൻ. ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മനസ്സിൽ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യൻ. എന്തൊരു ദുഷ്ട ചിന്തയാണയാൾക്ക്. എനിക്കെതിരെ ആദിത്യൻ നടത്തിയ കുപ്രചരണങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല എന്നാണ് ഷാനവാസ് പറയുന്നത്.

Related posts