ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും! അമ്പിളി ദേവി പറയുന്നു!

കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍ സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.ഇപ്പോളിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

 

മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി ഇത്തവണ എത്തിയത്. 2019 ലാണ് അവസാനമായി താന്‍ സ്റ്റേജില്‍ കയറിയത്. അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്.

 

മൂത്തമകന് പത്ത് മാസം ആയപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷന്‍ ആയിരുന്നല്ലോ. ഇപ്പോള്‍ മകന്‍ അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു. നിരവധി കമന്റുകളാണ് അമ്പിളിയുടെ വീഡിയോക്ക് ലഭിക്കുന്നത്.

Related posts