കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍ സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.
അമ്പിളി ദേവിയുടേയും ആദിത്യന്‌റേയും വേർപിരിയൽ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ഇപ്പോഴിത അമ്പിളി ദേവിയെ കുറിച്ച് വാചാലയാവുകയാണ് ജീജ. അമ്പിളിയുടെ വിവാഹവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിലൂടെ നിരവധി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ആ പെൺകുട്ടിയ്ക്ക് എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ കുട്ടിയോട് സ്‌നേഹം മാത്രമേയുളളൂ. അമ്പിളിയ്ക്ക് ഇന്നും നൂറിൽ നൂറ് മാർക്കാണ് കൊടുക്കുന്നത്. കാരണം ഒരു കല്യാണം നമ്മൾ എല്ലാവരും കഴിക്കും. അവർ ചെറിയ പ്രായത്തിലാണ് വിവാഹം കഴിക്കുന്നത്. അതിൽ ഒരു കുഞ്ഞും ആയി. പക്ഷെ രണ്ടാമത് ഒരു വിവാഹം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇത് തന്നെയാണ് എല്ലാവരേടും പറയാനുള്ളത്. ആദിത്യൻ അങ്ങനെ ഒരാൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.പക്ഷെ അങ്ങനെ ഒന്നു സംഭവിക്കാതിരിക്കാനും ആദിത്യൻ അമ്പിളിയും കുഞ്ഞുമായി സ്‌നേഹത്തോടെ ജീവിക്കട്ടെ എന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. എന്നാൽ ഇങ്ങനെ ഉണ്ടാകുമെന്നു കരുതിയില്ല.
ആ കുട്ടി അനുഭവിച്ച സങ്കടങ്ങൾ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു. അന്ന് ഞാൻ അമ്പിളിയോട് ഇതു ആദ്യമേ ചിന്തിച്ചില്ലേ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ഇതൊന്നും അറിയില്ലായിരുന്നു എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. കൂടാതെ പുള്ളി പറഞ്ഞതൊക്കെ സത്യമാണെന്നു താൻ അങ്ങ് വിശ്വസിച്ചു എന്നും അമ്പിളി തന്നോട് പറഞ്ഞു. എന്നാൽ ഇന്ന് ഒരുപാടു കാര്യങ്ങൾ അമ്പിളി പഠിച്ചു.20 വയസിൽ പഠിക്കേണ്ട കാര്യം ഇപ്പോഴാണ് മനസിലാകുന്നത്. ഇനി എന്തായാലും അവൾ അങ്ങനെ ഒരു അബദ്ധത്തിന് പോകില്ല. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ലെന്നും അമ്പിളി തന്നോട് പറഞ്ഞു. ഇനി ഒരു കല്യാണമേ വേണ്ടാന്ന് അമ്പിളിയുടെ തീരുമാനം. എന്നാൽ എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് താൻ അവളോട് പറഞ്ഞു. അമ്പിളിയോട് സംസാരിച്ചത് പോലെ ആദിത്യനോട് സംസാരിച്ചിട്ടില്ല.