മൂന്നു മൂന്നര കൊല്ലമായി അത് ചെയ്തിട്ട് ! പുത്തൻ വിശേഷം പങ്കുവച്ച് അമ്പിളി ദേവി!

കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍-സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്

ഇപ്പോഴിതാ ഹെയർ കട്ടിങ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് യൂട്യബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്നെ മുടിയെ കുറിച്ചുള്ള ചില രസഹ്യങ്ങളും അമ്പിളി പങ്കുവയ്ക്കുന്നുണ്ട്. നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ കാരണം ഉള്ള മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി. ഇപ്പോൾ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു. 2019 ഫെബ്രുവരി മാസത്തിലാണ് ഞാൻ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രിൽ ആയപ്പോഴേക്കും അജു മോനെ ഗർഭിണിയായി. ഗർഭകാലത്ത് മുടിയൊന്നും വെട്ടാൻ പാടില്ല എന്നാണല്ലോ. അങ്ങനെ ഒന്ന്  ഒന്നര വർഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗൺ ആയി. ചുരുക്കി പറഞ്ഞാൽ മൂന്ന് മൂന്നര വർഷമായി മുടി മുറിച്ചിട്ട്. മുടി മുറിക്കുക എന്നല്ലാതെ, സ്‌ട്രൈറ്റേൺ, സ്മൂത്ത് തുടങ്ങിയ യാതൊരു സംഭവവും ഇതുവരെ മുടിയിൽ അമ്പിളി പരീക്ഷിച്ചിട്ടില്ല

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

Related posts