കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍-സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.ഇപ്പോളിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മൂത്ത മകനായ അപ്പുവെന്ന അമർനാഥിനെക്കുറിച്ച് വാചാലയായുള്ള വീഡിയോ ആണ് വൈറലാവുന്നത്. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യിൽ കിട്ടിയ ദിവസം. വർഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. മോൻ ജനിച്ച എല്ലാ ദിവസവും വീഡിയോ എടുത്ത് സൂക്ഷിക്കുമായിരുന്നു. അപ്പു ഇടയ്ക്ക് ഈ വീഡിയോ ഒക്കെ എടുത്ത് കാണും, അയ്യോ ഇത് ഞാനാണോ എന്നൊക്കെയാണ് അവൻ ചോദിക്കാറുള്ളത്. ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ അമ്മേ എന്റെ ഈ വീഡിയോ ഒക്കെ അമ്മയ്ക്ക് ഇട്ടൂടേയെന്ന് ചോദിച്ചിരുന്നു. മോന്റെ പിറന്നാളിന് കുറച്ച് വീഡിയോ ഇടാമെന്ന് കരുതി. അപ്പുവിന്റെ കുഞ്ഞുന്നാളത്തെ കുസൃതിയൊക്കെ ചേർത്തുള്ള വീഡിയോയാണ് ഞാനിന്ന് പോസ്റ്റ് ചെയ്യുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.
അടുത്തിടെ അമ്പിളിയുടടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചർച്ചായായി മാറിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. ഇതെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്.