മലയാള സിനിമ സീരിയൽ രംഗത്ത് മിന്നും താരമാണ് അമ്പിളി ദേവി. നിരവധി സിനിമകളിലൂടെയും സീരിയലിലൂടെയും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. അമ്പിളി ദേവിയും നടൻ ആദിത്യൻ ജയനുമായുള്ള വിവാഹവും പിന്നീട് ഈ അടുത്ത് ഉണ്ടായ വിവാദങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നീട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുന്ന താരത്തിന് നിരവധി പേരാണ് ആശംസകളുമായി അന്ന് എത്തിയിരുന്നത്.
ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി ദേവി കുറിച്ച വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് അമ്ബിളി ദേവി. വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം എന്നായിരുന്നു അമ്പിളി ദേവി പോസ്റ്റിൽ കുറിച്ചത്. വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി ഇത്രയും തന്മയത്തോടു കൂടി സാഹചര്യങ്ങൾക്ക് അനുശ്രുണമായി അഭിനയിക്കുന്ന അച്ഛൻ തന്നെയാണ് മകളുടെ കഴിവുകൾക്ക് ഉറവിടം എന്നത്. നിരവധി പേരാണ് അച്ഛന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ പിന്തുണയാണ് മാതാപിതാക്കൾ അമ്പിളിക്ക് നൽകിയത് തന്നെ. പിന്നാലെ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം അച്ഛനും അമ്മയും തുറന്നുപറഞ്ഞിരുന്നു. കൊച്ചുമക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമായി മാറാറുമുണ്ട്.