കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍-സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. നാളുകള്‍ക്ക് ശേഷമായി നൃത്തവിദ്യാലയത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. നിമിഷനേരം കൊണ്ടാണ് അമ്പിളി ദേവിയുടെ വീഡിയോ വൈറലായി മാറിയത്. പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് മുന്നേറുന്ന താരത്തെ അഭിനന്ദിച്ച് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്തോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കൊവിഡ് കാലമായതിനാല്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ നടക്കൂ. ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കുക. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി കഴിയുകയെന്നുമായിരുന്നു അമ്പിളി ദേവി പറഞ്ഞത്.
ഇതുപോലെ ചിരിച്ച മുഖത്തോടെ അമ്പിളിയെ കാണാനാണ് ഇഷ്ടമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു അടുത്തിടെ അമ്പിളി ദേവി എത്തിയത്. താരത്തിന് ശക്തമായ പിന്തുണയുമായി ആരാധകര്‍ കൂടെയുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടേയും കുടുംബത്തിന്റേയും പിന്തുണയെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. സ്ത്രീപദത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന് അറിഞ്ഞത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു അമ്പിളി ദേവി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്.