പരാജയത്തിലും എന്നെ പിടിച്ച് നിർത്തിയത് എന്റെ മക്കൾ! വൈറലായി അമ്പിളി ദേവിയുടെ വാക്കുകൾ!

കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍ സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇപ്പോഴിതാ മൂത്ത മകന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോൻ അറിഞ്ഞും അറിയാതെയുമായി പകർത്തിയ വീഡിയോകളായിരുന്നു അമ്പിളി പോസ്റ്റ് ചെയ്തത്. അമ്പിളിയെപ്പോലെ തന്നെ മക്കളും പ്രേക്ഷകർക്ക് പരിചിതരാണ്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർ അറിയാറുണ്ട്. നിരവധി പേരാണ് അപ്പുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയെപ്പോലെ തന്നെ നൃത്തത്തിലും തനിക്ക് താൽപര്യമുണ്ടെന്ന് അപ്പു വ്യക്തമാക്കിയിരുന്നു. നൃത്ത മത്സരത്തിൽ മൂത്ത മകന് ഒന്നാം സ്ഥാനം ലഭിച്ച സന്തോഷം അമ്പിളി ദേവി പങ്കുവെച്ചിരുന്നു.

ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മക്കളുടെ കൂടെ കൂടുമ്പോൾ എല്ലാ വിഷമങ്ങളും മറക്കും. എന്നും കാണാനാഗ്രഹിക്കുന്ന ചില മുഹൂർത്തങ്ങളാണ് അവർക്കൊപ്പമുള്ളത്. രണ്ടാമത് ഗർഭിണിയായിരുന്ന സമയത്തായിരുന്നു അമ്പിളി അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്.

Related posts