അമ്പിളി ദേവിയോടൊപ്പമുള്ള ഈ സുന്ദരികുട്ടികളെ മനസ്സിലായോ!

കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍ സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്

അമ്പിളി കഴിഞ്ഞ ദിവസം പങ്കുവെച്ച ഇൻസ്റ്റ​​ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് അമ്പിളി ദേവി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കൊറ്റൻകുളങ്ങര ദേവിയുടെ മുന്നിൽ മക്കളുടെ ചമയവിളക്ക്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങൾ പങ്കിട്ടത്. തലയിൽ മുല്ലപ്പൂവും ആഭരണങ്ങളും ചമയങ്ങളെല്ലാം അണിഞ്ഞ് നിൽക്കുന്ന കുഞ്ഞ് സുന്ദരികളായി നിൽക്കുന്ന അമ്പിളിയുടെ ആൺമക്കളുടെ ചിത്രങ്ങൾ വേ​ഗത്തിൽ ആരാധക ശ്രദ്ധ നേടുകയും ചെയ്തു.

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

Related posts