ഗോകുല്‍ സുരേഷ് യുവനായകനിരയിലെ ശ്രദ്ധേയനായ നടനാണ്. താരപുത്രൻ എന്നതിൽ നിന്നുമാറി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമാമേഖലയിൽ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഗോകുൽ ഇപ്പോൾ. താരം ഇതിനോടകം അഭിനയിച്ച വേഷങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു. ഇപോഴിതാ അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ ചര്‍ച്ചയാകുകയാണ്. ഇത് ഗോകുല്‍ സുരേഷ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഈ പോസ്റ്റർ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്.
ഗോകുൽ സുരേഷ് ചിത്രത്തിലെത്തുന്നത് പപ്പു എന്ന കഥാപാത്രമായാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. കഥയും ജയറാം കൈലാസിന്റേത് തന്നെയാണ്. ചിത്രത്തിൽ ഗണപതി, ലാല്‍, മേജര്‍ രവി, ഉല്ലാസ് പന്തളം എന്നിങ്ങനെ ഒരുപാട് താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഗോകുല്‍ സുരേഷ് തന്നെ സിനിമയുടെ മോഷൻ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന കഥയായിരിക്കും ചിത്രത്തിന്റേത്. ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജൻ അബ്രഹാം ആണ്. അരുള്‍ ദേവ്, രഞ്‍ജിൻ രാജ് എന്നിവരാണ് സംഗീത സംവിധായകര്‍.