ആമസോൺ പ്രൈം വീഡിയോ നിർമ്മാണ രംഗത്തേക്കും: ആദ്യ ചിത്രം രാം സേതു

ആദ്യമായി സിനിമ നിർമാണരംഗത്തേക്ക് കടന്ന് ആമസോൺ പ്രൈം വിഡിയോ. ആമസോൺ പ്രൈം വീഡിയോയുടെ ആദ്യ ചിത്രം ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാർ നായകനാകുന്ന ‘രാം സേതു’ ആണ്. ആമസോൺ പ്രൈം സഹകരിക്കുന്നത് സിനിമയുടെ സഹനിർമാതാക്കളായാണ്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘എന്തിരൻ 2 ‘ വിന് ശേഷം അക്ഷയ് കുമാർ – ലൈക പ്രൊഡക്‌ഷൻസ് ഒന്നിച്ചെത്തുന്ന സിനിമയാണ്.

ഈ മാസം 18ന് അയോധ്യയിൽ വെച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങും. അക്ഷയ് കുമാർ ഈ ചിത്രത്തിൽ എത്തുന്നത് ആർക്കിയോളജിറ്റിന്‍റെ വേഷത്തിലാണ്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ്.

ആക്ഷൻ-അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്‍റിയ എന്‍റര്‍ടെയ്ൻമെന്‍റ്സ്, ലൈക പ്രൊഡക്ഷൻസ്, പ്രൈം വീഡിയോ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. രാം സേതു ചിത്രീകരിക്കുന്നത് ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ ഒരു കഥയെ അടിസ്ഥാനമാക്കിയാണ്.

Related posts