ജനുവരി 19 ന് ഇന്ത്യൻ വിപണിയിലേക്ക് പുതിയ അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാര്‍ട്ട് വാച്ചുകളെത്തും.ലോഞ്ച് ചെയ്യുവാന്‍ പോകുന്ന തീയതി പരസ്യമാക്കിയതിന് പുറമെ ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്കായുള്ള വീഡിയോ ടീസറുകളും കമ്ബനി ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച അമാസ്ഫിറ്റ് ജിടിആര്‍ 2, അമാസ്ഫിറ്റ് ജിടിഎസ് 2 എന്നിവയുടെ ബജറ്റ് എഡിഷനുകളാണ് അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാര്‍ട്ട് വാച്ചുകള്‍.
അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകള്‍ കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിക്കുകയും സിഇഎസ് 2021ല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകള്‍ 2021 ജനുവരി 19ന് അവതരിപ്പിക്കുമെന്ന് ടീസര്‍ വീഡിയോകള്‍ വഴി അമാസ്ഫിറ്റ് ട്വിറ്ററില്‍ പ്രഖ്യപിച്ചു. അമാസ്ഫിറ്റ് ജിടിആര്‍ 2 ഇയ്ക്ക് ബാറ്ററി ലൈഫ് വളരെ കൂടുതലും, എന്നാല്‍ അവയുടെ ഡയല്‍ രൂപങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ ആമസോണ്‍ വഴിയും, അമാസ്ഫിറ്റിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റ് വഴിയും വാങ്ങാവുന്നതാണ്. ഒബ്‌സിഡിയന്‍ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, മാച്ച ഗ്രീന്‍ കളര്‍ വേരിയന്റുകളില്‍ ഇത് വിപണിയില്‍ വരുന്നു.
അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ യുടെ ചില സവിശേഷതകള്‍ ടീസര്‍ വീഡിയോയില്‍ വെളിപ്പെടുത്തുകയും ചെയ്യ്തു. 1.39 ഇഞ്ച് എച്ച്‌ഡി ഓണ്‍ അമോലെഡ് ഡിസ്‌പ്ലേ, 24 ദിവസത്തെ ബാറ്ററി ലൈഫ്, 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവ ഇതിലുണ്ടാകും. ഇതിന് വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയാണ് വരുന്നത്. വീഡിയോയില്‍ കാണുന്നതുപോലെ ഈ സ്മാര്‍ട്ട് വാച്ചിന് വളഞ്ഞ ബെസെല്‍-ലെസ്സ് രൂപകല്‍പ്പനയാണ് വരുന്നത്. 24 മണിക്കൂര്‍ ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിങ്, ബ്ലഡ്-ഓക്‌സിജന്‍ സാച്ചുറേഷന്‍ മെഷര്‍മെന്റ്,സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിങ് തുടങ്ങിയ ഹെല്‍ത്ത് ഫീച്ചറുകള്‍ ഇതില്‍ വരുന്നു.