BY AISWARYA
ഒന്നുകൂടി മെലിഞ്ഞു സുന്ദരിയായിരിക്കുകയാണ് നടി അമലപോള്‍. ലാല്‍ജോസിന്റെ നീലത്താമരയിലൂടെയാണ് അമല സിനിമയിലെത്തിയത്. പിന്നീട് തമിഴിലെ സിന്ധു സമവേലി, മൈന എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ മുന്‍നിരയിലെത്തി. താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ നിറയെ.
ഇളം മഞ്ഞ ഗൗണ്‍ അണിഞ്ഞാണ് അമല പോള്‍ എത്തിയത്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നേരത്തെ പലതവണ താരം ഗ്ലാമറസായി ഫോട്ടോഷൂട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നുകൂടി മെലിഞ്ഞ് സുന്ദരിയായെന്നും ദേവത എന്നുളളിലാണ് ചുറ്റിലുമാണ്, മോഡേണ്‍ ഗോഡസ്സ് ആണോ എന്നീങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.
ആടുജീവിതം, അതോ അന്ത പറവൈ പോലെ എന്നീ ചിത്രങ്ങളാണ് അമലയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.