അമല പോൾ തെന്നിന്ത്യയുടെ പ്രിയനടിയാണ്. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് അമല. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാ താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. സഹോദരന്‍ അഭിജിത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളാണ് അമല ഏറ്റവും ഒടുവില്‍ പങ്കുവച്ചത്. അമല ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ ജിത്തേട്ടാ. ഒരു സഹോദരന്‍ എന്നതിനെക്കാള്‍ മുകളിലാണ് നീ എനിക്ക്. വൈകാരികപരമായി അച്ഛന്‍ അടുത്തില്ലാത്തപ്പോള്‍ നീ എനിക്ക് അച്ഛനാണ്. അമ്മ എന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കാത്തപ്പോള്‍ നീ എനിക്ക് അമ്മയാണ്. ഞാന്‍ ജീവിതത്തില്‍ സ്‌നേഹം നഷ്ടപ്പെട്ട് ഒറ്റയ്ക്ക് നില്‍ക്കുമ്പോഴെല്ലാം നീ എന്നെ സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും പൊതിഞ്ഞു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലത്ത് നീ എന്നെ എന്റര്‍ടൈന്‍ ചെയ്യിപ്പിച്ചു. ഇപ്പോള്‍ ആ സമയത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മുഴുവന്‍ ചിരി മാത്രമാണ് ഞാന്‍ കാണുന്നത്.
ഓരോ തവണ ഞാന്‍ ചാടുമ്പോഴും പിന്നോട്ട് വീഴും, എന്നും കൂടെ ഉണ്ടാവും എന്ന് ഉറപ്പ് പറഞ്ഞവര്‍ ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കും. എന്നാല്‍ അങ്ങനെ ആരും ഉണ്ടാവില്ല. പക്ഷെ എന്റെ രക്ഷകനായി നിന്റെ കൈ വിശാലമായി തുറന്നു വച്ചിരിക്കും. നീ എന്നെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടില്ല, എന്റെ ഇഷ്ടങ്ങളെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. നീ എന്നെ എന്റെ വെളിച്ചത്തിലേക്കും മൂല്യത്തിലേക്കും സ്‌നേഹത്തിലേക്കും എന്നിലേക്കും നയിച്ചു. നീ ആണ് എന്റെ വീട്, എന്റെ കുടുംബം, എന്റെ വേര്, എന്റെ അനുഗ്രഹം, എന്റെ ഉറ്റ സുഹൃത്ത്, എന്റെ സഹോദരന്‍, എന്റെ സ്വന്തം ജോയ് ട്രിബിയാനി. സ്‌നേഹവും സമാധാനവും സന്തോഷവും ആരോഗ്യവും ആഗ്രഹിക്കുന്നതെല്ലാം ഉണ്ടാവട്ടെ എന്ന് നിനക്ക് ഞാന്‍ ആശംസിക്കുന്നു. നിനക്ക് ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിയാത്തത്രയും നിന്നെ ഞാന്‍ സ്‌നേഹിയ്ക്കുന്നു എന്നാണ് അമല കുറിച്ചത്.
അമല പോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് പിട്ട കാതലു എന്ന തെലുങ്ക് ചിത്രമാണ്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പറന്ന് പറന്ന് പറന്ന് എന്ന മലയാള ചിത്രവും കാഡവര്‍ എന്ന തമിഴ് ചിത്രവും അമല കരാറ് ചെയ്തിട്ടുണ്ട്. സംവിധായകൻ ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രം അമല പോളിന്റെ കരിയറിലെ പ്രതീക്ഷയുള്ള സിനിമയാണ്.