അമല പോൾ തെന്നിന്ത്യയുടെ പ്രിയനടിയാണ്. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് അമല. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് താരം ചേക്കേറി. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം.
നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാ താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഒരു പഴയ അവധിക്കാലത്തിലെ ത്രോബാക്ക് ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്. 2019ല്‍ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അമല പങ്കുവയ്ക്കുന്നത്. ചീങ്കണ്ണികളുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇവ.