വിനായകൻ ഇന്റർനാഷണൽ ലെവൽ സ്‌കില്ലും ആറ്റിറ്റിയൂഡുമുള്ള താരമെന്ന് അമൽ നീരദ്!

മലയാള സിനിമയെ മലയാളികൾ ഏറെ സ്റ്റൈലിഷായി കണ്ടിട്ടുണ്ടാകുക അമൽ നീരദ് ചിത്രങ്ങളിൽ തന്നെയാകും. ബിഗ് ബി മുതൽ ഭീഷ്മ പർവ്വം വരെ ഒന്നിനൊന്ന് സ്റ്റൈലിഷ് ആവുകയാണ്. മികച്ച ഫ്രയിമുകളും അമൽ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. മികച്ച ഛായാഗ്രാഹകൻ കൂടിയാണ് അമൽ. ഇപ്പോഴിതാ നടൻ വിനായകൻ ഇന്റർനാഷണൽ ലെവൽ സ്‌കില്ലും ആറ്റിറ്റിയൂഡുമുള്ള താരമാണെന്ന് പറയുകയാണ് അമൽ നീരദ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് അദ്ദേഹം മനസ്സ് തുറന്നത്.

അമൽ നീരദിന്റെ വാക്കുകൾ ഇങ്ങനെ, കള്ളിമുണ്ട് വേഷം മോശമാണ് എന്ന അർത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈൽ ഇതുവരെ കാപ്ചർ ചെയ്തു കഴിഞ്ഞിട്ടില്ല. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്റ്റൈൽ എന്നാണ്. വിനായകന്റെ സ്‌കില്ലും ആറ്റിറ്റിയൂഡും ഇന്റർനാഷണൽ ആണ്. ട്രാൻസ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റിൽ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേൾക്കുമ്പോൾ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്. വിനായകനെ ഞാൻ പടങ്ങളിൽ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റിൽസ് എടുത്തിട്ടുണ്ട്. അതിൽ നിന്നാണ് ഞാൻ പാരീസ് ഫാഷൻ വീക്കിൽ വിനായകനെ ഇറക്കിയാൽ അവിടുത്തെ ഏറ്റവും വലിയ മോഡൽ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കൾട്ടിവേറ്റ് ചെയ്തതാണ്.

വിനായകൻ നല്ല ഡാൻസർ ആണ്. ആദ്യകാല കണ്ടംപററി ഡാൻസേഴ്സിൽ കൊച്ചിയിൽ അറിയാവുന്ന ആളായിരുന്നു വിനായകൻ. എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും ഞാൻ ഡാൻസേഴ്സിന്റെ ഫാൻ ആണ്. വിനായകൻ എന്റെ ആദ്യ ഹിന്ദി പടത്തിൽ വരെ അഭിനയിച്ചിട്ടുണ്ട്. പലർക്കും എപ്പോഴാണ് ക്യാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാൻ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ തൊടുന്നത് കൃത്യമായി അറിയാൻ പറ്റുംമെന്നും അമൽ നീരദ് വ്യക്തമാക്കി.

Related posts