ഞാൻ 6 ജോലിചെയ്തിട്ടും ഉഴപ്പൻ ആണ് എന്നാണ് അന്നവർ പറഞ്ഞത്! ഹോം വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് പുത്രൻ!

അൻപത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോജു ജോർജും ബിജു മേനോനും മികച്ച നടന്മാർ ആയപ്പോൾ രേവതിയെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് പ്ര്യാപിച്ചതിന് പിന്നാലെ ഹോം എന്ന ചിത്രത്തെയും ഇന്ദ്രൻസ് എന്ന നടൻറെ അഭിനയത്തെയും സംസ്ഥാന ചലച്ചിത്ര അവാർഡിൽ പരിഗണിക്കാത്തതിലുള്ള അമർഷം സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ. ഇന്ദ്രൻസേട്ടാ, ഞാൻ 6 ജോലിചെയ്തിട്ടും ഉഴപ്പൻ ആണ് എന്നാണ് അന്നവർ പറഞ്ഞത്. ഞാൻ അവരുടെ ചിന്തയിൽ ഉഴപ്പൻ ആയതുകൊണ്ട് പ്രേമം ടീമിൽ വർക്ക് ചെയ്ത് 24 ക്രാഫ്റ്റിൽ ഉള്ള ആർക്കും ഒരു പുരസ്കാരം കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേത്. ഞാൻ ഗുരു എന്ന സിനിമയിലെ ഇലാമാ പഴം കിട്ടുമോ എന്ന് നോക്കാം, ഇന്ദ്രൻസേട്ടാ. ഇലാമാ പഴത്തിൻ്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരുപക്ഷേ കണ്ണുതുറന്നാല്ലോലെ.

അതേസമയം ഇന്ദ്രൻസിന് അവാർഡ് ലഭിക്കാത്തതിൽ പ്രതിഷേധവും ചർച്ചയും ചൂട് പിടിക്കുകയാണ്. ഹോം സിനിമയെ തഴഞ്ഞ് ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രൻസും സംവിധായകൻ റോജിൻ തോമസും രംഗത്തെത്തി. ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസിൽ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവൻ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts