BY AISWARYA
തെല്ലുങ്കിലെ ഡാന്‍സ് മാസ്റ്റര്‍ എന്നു തന്നെ നടന്‍ അല്ലുഅര്‍ജുനെ വിശേഷിപ്പിക്കാം. താരം മകള്‍ അല്ലു അര്‍ഹയുടെ ജന്മദിനം ഇപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയിലെങ്ങും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിലണ് അർഹയുടെ അഞ്ചാം ജന്മദിനം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലോറിൽ നടന്ന ലോകത്തിലെ ആദ്യത്തെ ജന്മദിന പാർട്ടി ഭാര്യ സ്‌നേഹയും മകന്‍ അയാന്‍ ചില ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അല്ലു അർജുൻ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ ചിത്രീകരണത്തിലാണ്. പുഷ്പ: ദ റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ഈ വർഷം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. മലയാളം താരം ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് പുഷ്പയും ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഫഹദിന്റെ ടോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ എന്നിവരും പുഷ്പയിൽ അഭിനയിക്കുന്നു.