ഭരത രാജകുമാരിയായി അല്ലു അർജുന്റെ മകൾ അല്ലു അർഹ വെള്ളിത്തിരയിലേക്ക്!

സിനിമാപ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. മലയാളത്തിലുൾപ്പെടെ തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് അദ്ദേഹം. താരം മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയത് ആര്യ എന്ന ചലച്ചിത്രത്തിലൂടെയാണ്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അല്ലു അർജുന്റെ മകൾ അർഹ വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയാണ് ഇപ്പോൾ.

ഈ കൊച്ചു താരം എത്തുന്നത് ശാകുന്തളം എന്ന ചിത്രത്തിലാണ്. അല്ലു കുടുംബത്തിലെ നാലാം തലമുറയിൽ നിന്നൊരാൾ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂർവ്വം അറിയിക്കുന്നു. അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകൾക്ക് ഈ അവസരം നൽകിയ ഗുണശേഖറിന് നന്ദി എന്നാണ് അല്ലു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്.

ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ അല്ലു അർഹ അഭിനയിക്കുക ഭരത രാജകുമാരിയായാണ്. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകാനായി കാത്തിരിക്കുന്നത്.

Related posts