തെലുങ്ക് താരം അല്ലു അർജ്ജുന് ഒരുപാട് മലയാളി ആരാധകരാണുള്ളത്. മികച്ച സ്വീകാര്യതയാണ് അല്ലു അർജ്ജുന്റെ മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങൾക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ യൂത്തിന് അല്ലു അർജ്ജുന്റെ ഡാൻസും, ഫൈറ്റും, റൊമാൻസുമെല്ലാം ഒരു ഹരമാണ്. മാത്രമല്ല താരത്തിനും മലയാളികളോടും കേരളത്തിനോടും പ്രത്യേക താൽപര്യമാണ്. അല്ലു എന്തിനും എപ്പോഴും കേരള ജനതയ്ക്കൊപ്പം നിൽക്കുന്ന താരമാണ്.
മലയാളികൾ നമ്മുടെ താരങ്ങൾക്കുള്ള പോലെത്തന്നെ മറുഭാഷ താരങ്ങൾക്കും ഫാൻസ് അസോസിയേഷനുകളും ഉണ്ടാക്കിയിട്ടുണ്ട്. മറുഭാഷാ താരങ്ങളുടെ ആരാധകരായി ഒരു വലിയ വിഭാഗം ആരാധകർ കേരളത്തിൽ ഉണ്ട്. ഇപ്പോഴിതാ ആരാധകർ അല്ലു താൻ സിനിമിലെത്തിയതിൻറെ വാർഷികത്തിൽ സന്തോഷം പങ്കുവെച്ചിരിക്കുന്നതും ആഘോഷമാക്കുകയാണ്. അല്ലു ഫേസ്ബുക്കിൽ തൻ്റെ ആദ്യസിനിമ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് പതിനെട്ട് വർഷങ്ങളാകുകയാണെന്ന് കുറിച്ചു. ഈ പതിനെട്ട് വർഷത്തിനിടെ ഓരോരുത്തരും നൽകിയ വലിയ പിന്തുണയ്ക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കഴിഞ്ഞു പോയ വർഷങ്ങൾക്കിടയിലെല്ലാം തന്ന ഈ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്നും താരം കുറിച്ചു.
താരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. അല്ലുവിൻ്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം പുഷ്പയാണ്. മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ് ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന പുഷ്പയില്‍ വില്ലനായി എത്തുന്നത്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പ അല്ലുവിന്‍റെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു അര്‍ജുന്‍ വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ്.