BY AISWARYA
പൃഥ്വിരാജിനെ പോലെ മകള്‍ അലംകൃതയോടും ആരാധകര്‍ക്ക് കമ്പമാണ്. ഇപ്പോഴിതാ അല്ലി വളര്‍ത്തുനായ സോറോയെ താലോലിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അലംകൃതയുടെ മുഖം കുറച്ചെങ്കിലും കാണാനായ സന്തോഷത്തിലാണ് ആരാധകരുളളത്.
സാധാരണ അല്ലിയുടെ മുഖം വ്യക്തമാകുന്ന ഫൊട്ടോകളൊന്നും പൃഥ്വിയോ സുപ്രിയയോ പോസ്റ്റ് ചെയ്യാറില്ല. ഏതാനും ദിവസം മുന്‍പ് അല്ലിയും ദുല്‍ഖറിന്റെ മകള്‍ മറിയവും കളിക്കുന്ന ഒരു ഫൊട്ടോ സുപ്രിയ ഷെയര്‍ ചെയ്തിരുന്നു. രണ്ടുപേരുടെയും മുഖം വ്യക്തമാകാത്ത ഫൊട്ടോയായിരുന്നു പങ്കുവച്ചത്. ദുല്‍ഖറിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് പൃഥ്വിയും സുപ്രിയയും.