പ്രണയത്തിന്റെ കാര്യത്തില്‍ മാത്രം നോ എന്നായിരുന്നു അവരുടെ പ്രതികരണം! മനസ്സ് തുറന്ന് അലീന.

ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയായ അലീന പടിക്കല്‍ പ്രേക്ഷകര്‍ക്ക് വളരെ അധികം സുപരിചിതയാണ്. കൊറോണ ബാധിച്ച് വീട്ടില്‍ ക്വറന്റീനില്‍ കഴിയുകയാണ് അലീന ഇപ്പോള്‍. ഏറ്റവും ഒടുവില്‍ അലീന വാര്‍ത്തകളില്‍ നിറഞ്ഞത് വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകളിലൂടെയായിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കാമുകന്‍ രോഹത് പ്രദീപുമായുള്ള നടിയുടെ വിവാഹ നിശ്ചയം നടന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് എലീന തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞത്.

TV host and Bigg Boss fame Alina Padikkal gets engaged
എലീനയുടെ വാക്കുകള്‍ ഇങ്ങനെ, ഞങ്ങള്‍ കുറച്ചുകൂടെ പക്വതയില്‍ എത്തിയ ശേഷം പ്രണയം പുറത്തുപറയാം എന്നാണ് കരുതിയത്. അച്ഛനും അമ്മയും എനിക്ക് എല്ലാ കാര്യത്തിലും വലിയ പിന്തുണ തരാറുണ്ട്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ മാത്രം നോ എന്നായിരുന്നു അവരുടെ പ്രതികരണം. അവരുടെ യെസ് കിട്ടിയാല്‍ വിവാഹ നിശ്ചയം നടത്താം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിച്ച് ഒരു വിധം ഒകെയാക്കിയപ്പോള്‍ വിവാഹ നിശ്ചയം പെട്ടെന്ന് അങ്ങ് നടത്തി.

എലീന പടിക്കൽ–രോഹിത് വിവാഹനിശ്ചയം | Alina Padikkal | Anchor | Actress | Bigg  Boss | Engagement | Wedding |

എന്നെ കുറിച്ച് മുന്‍പ് രോഹിത്തിന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഷോ ആങ്കര്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടി. ഒരു സുഹൃത്തിന്‌റെ ഡിസ്‌പ്ലേ പിക്ചറില്‍ എന്നെ കണ്ടതിന് ശേഷമാണ് ആദ്യമായി സംസാരിക്കാന്‍ വന്നത്. അന്ന് എന്നോട് സംസാരിച്ചപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി എന്നാണ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് ആളുകളെ എങ്ങനെയാണ് മനസിലാക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡ്രസിങ്, മാനറിസം, സ്‌റ്റൈല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി ഒരാളെ മനസിലാക്കാം എന്ന് രോഹിത്ത് പറഞ്ഞു. കല്യാണത്തിന്‌റെ ഡേറ്റ് ഒകെ കണ്ടതാണ്. നല്ല രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു തീരുമാനം. എന്നാല്‍ അപ്പോഴേക്കും കല്യാണത്തിന് 50 പേര്‍ മതി എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നു. എന്തായാലും നിശ്ചയിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനാണ് തീരുമാനം. പക്ഷേ ആ ഡേറ്റ് ഇതുവരെ ഔദ്യോഗികമായി ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റില്‍ കോഴിക്കോട് വെച്ചായിരിക്കും വിവാഹം.

Related posts