വീട്ടുകാർ ഗ്രീൻ സിഗ്നൽ നൽകി, എലീനയുടെ പ്രണയം പൂവണിയുന്നു!

Alina Padikkal Marriage

നടിയായും അവതാരികയുമായൊക്കെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരമാണ് എലീന പടിക്കൽ. താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. മികച്ച പ്രകടനം ആണ് താരം പരുപാടിയിൽ കാഴ്ചവെച്ചതും. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. സൗഹൃതത്തിനപ്പുറം മറ്റൊന്നും ഞങ്ങൾക്കിടയിൽ ഇല്ലെന്നും വർഷങ്ങൾ കൊണ്ട് ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്നും എലീന വ്യക്തമാക്കിയിരുന്നു. എന്നാൽ വീട്ടുകാർക്ക് ആ ബന്ധത്തിന് താൽപ്പര്യം ഇല്ല എന്നും വീട്ടുകാർ സമ്മതിക്കും വരെ തങ്ങൾ കാത്തിരിക്കുമെന്നും എലീന പറഞ്ഞിരുന്നു.

ഇപ്പോൾ ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരിക്കുകയാണ്. കാമുകനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ എലീന ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാർ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്നവും. എന്നാൽ ഇപ്പോൾ അവരുടെ എതിർപ്പുകൾ ഒക്കെ മാറി അവർ ഹാപ്പിയായി. കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായർ ആണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് നടത്തുകയാണെന്നും എലീന പറഞ്ഞു.

ആരാധകർ എലീനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് പരുപാടിക്ക് ശേഷമായിരുന്നു പ്രതീപ് ചന്ദ്രന്റെ വിവാഹമെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഒന്നും വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എലീനയുടെ വിവാഹത്തിന് ഒത്തുചേരാമെന്നുള്ള സന്തോഷത്തിൽ ആണ് മത്സരാര്ഥികളും.

Related posts