സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ആ സ്വപ്‌നങ്ങൾ തത്കാലം മാറ്റി വയ്ക്കുന്നു! വൈറലായി എലീനയുടെ വാക്കുകൾ!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ശേഷം ഇരുവരും വിവാഹിതരുമായി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നടത്തിയ യാത്രകളെ കുറിച്ചും യാത്രാ പദ്ധതികളെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുതയാണ് എലീന.

എലീന പടിക്കലിന്റെ വാക്കുകള്‍, എന്റെ ബെസ്റ്റ് ചോയ്‌സാണ് രോഹിത്ത്. എല്ലാ കാര്യങ്ങള്‍ക്കും കട്ടസപ്പോര്‍ട്ടുമാണ് അദ്ദേഹം. രോഹിത്തിന്റെ കെയറിങ്ങും സ്‌നേഹവും കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള ക്വാളിറ്റിയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. കല്യാണം കഴിഞ്ഞ് ഒരുമിച്ച് പോകാനായി നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. കോവിഡ് സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്, യാത്രാവിലക്കുകള്‍ കാരണം, പ്ലാന്‍ ചെയ്ത മാലിദ്വീപ്, മൗറീഷ്യസ് യാത്രകള്‍ സ്വപ്നം മാത്രമായി മാറുകയായിരുന്നു. വിവാഹശേഷമുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കില്‍ ചുറ്റണമെന്നായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകള്‍ കണ്ടൊരു റൈഡായിരുന്നു ആഗ്രഹിച്ചത്. എനിക്കും രോഹിത്തിനും യാത്രയുടെ കാര്യത്തില്‍ ഒരേ വൈബാണ്. ഒരേ പോലെയാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകള്‍. ബീച്ചുകളും ഹില്‍സറ്റേഷനുകളുമൊക്കെയാണ് കൂടുതലും ഞങ്ങള്‍ പോകാന്‍ തീരുമാനിക്കുക. എവിടെയാണെങ്കിലും അവിടം ആസ്വദിക്കും.

അങ്ങനെ രോഹിത്തിനൊപ്പം ചുറ്റിയടിക്കാനായി ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ ഏത് യാത്രയ്ക്ക് തയാറെടുത്താലും എങ്ങനെയെങ്കിലും അത് മുടങ്ങുന്നത് പതിവായി. അതോടെ ആ യാത്രാസ്വപ്നങ്ങള്‍ തല്‍ക്കാലം ഞങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. ഞങ്ങളുടെ ഇടയില്‍ വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ യാത്ര എന്നൊരു നിര്‍ബന്ധമില്ല. അന്നും ഇന്നും വീണുകിട്ടുന്ന ഓരോ നിമിഷവും ഞങ്ങളുടെത് മാത്രമാക്കുക എന്നതാണ് എന്റെയും രോഹിത്തിന്റെയും വലിയ സന്തോഷം. പിന്നെ പ്രേമിച്ച് നടക്കുമ്പോഴേ ഒരുമിച്ച് ഒരു പോണ്ടിച്ചേരി ട്രിപ്പ് ആഗ്രഹിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമായ പാരഡൈസ് ബീച്ചിലെ കാഴ്ചകളും അനുഭവവും മറക്കാനാവില്ല. ഞാനും രോഹിത്തും ഒരുമിച്ചു നടത്തിയ ആ യാത്ര ശരിക്കും അടിച്ചുപൊളിച്ചു.

Related posts