മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.
വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷികത്തിൽ കുറിപ്പുമായി നടിയും അവതാരകയുമായ എലീന പടിക്കൽ. എന്റെ ജീവിതത്തിലെ സ്പെഷൽ ഔട്ട്ഫിറ്റ് വീണ്ടും ധരിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതും അതേ ദിവസം. ഒപ്പം അന്നത്തെ മേക്കപ് ആർട്ടിസ്റ്റും ഫൊട്ടോഗ്രഫി ടീമും കൂടെ എന്റെ കൂട്ടുകാരും. എന്റെ എല്ലാ ഭ്രാന്തിനും ഒപ്പം നിൽക്കുന്നതിന് നന്ദി രോഹിത്. നന്ദി അച്ഛാ, അമ്മേയെന്നാണ് എലീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിശ്ചയത്തിന് താരത്തെ ഒരുക്കിയ മേക്കപ് ആർട്ടിസ്റ്റും ചിത്രങ്ങൾ പകർത്തിയ അതേ ഫൊട്ടോഗ്രഫി സംഘവുമാണ് ഷൂട്ടിന്റെ ഭാഗമായത്. ഈ വസ്ത്രം വീണ്ടും ധരിക്കുമെന്നോ ഇങ്ങനെ സംഭവിക്കുമെന്നോ ചിന്തിച്ചിരുന്നില്ലെന്ന് ചിത്രങ്ങക്കൊപ്പം എലീന കുറിച്ചു. നിശ്ചയത്തിന് താരത്തെ ഒരുക്കിയ മേക്കപ് ആർട്ടിസ്റ്റും ചിത്രങ്ങൾ പകർത്തിയ അതേ ഫൊട്ടോഗ്രഫി സംഘവുമാണ് ഷൂട്ടിന്റെ ഭാഗമായത്.
ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടുമായിരുന്നു എലീന വിവാഹനിശ്ചയത്തന് ധരിച്ചത്. താരത്തിന്റെ പഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷും ഡിസൈനർ സമീറ ഷൈജു (തനൂസ് ബുട്ടീക് കൊല്ലം) ചേർന്നാണ് ഈ സിഗ്നേച്ചർ വസ്ത്രം ഒരുക്കിയത്. 30 മീറ്റർ ട്യൂൾ നെറ്റ് ആണ് ഔട്ട്ഫിറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. സർവോസ്കി ക്രിസ്റ്റൽ സ്റ്റോൺസ്, സീക്വിൻസ്, കട്ട് ബീഡ്സ് എന്നിവ സ്കർട്ടിലും ഫ്രോക്കിലും നിറഞ്ഞു. ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂർകൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്.