വിവാഹ വസ്ത്രത്തിൽ അത് ചെയ്യുവാൻ മാത്രമാണ്‌ ഞാൻ ആവശ്യപ്പെട്ടത്! വിശേഷങ്ങൾ പങ്കുവച്ച് അലീന!

മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ് എലീന പടിക്കൽ. ഇപ്പോൾ താരം വിവാഹിതയാവാൻ പോവുകയാണ്. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴാണ് താൻ പ്രണയത്തിലായതെന്ന് എലീന പറഞ്ഞു. തന്റെ വിവാഹം ഈ മാസം 30നാണ് എന്നും താരം വ്യക്തമാക്കി. ചടങ്ങുകൾ നടക്കുക വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട്ട് വച്ചാണ്. രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ ജനുവരിയിലായിരുന്നു.

ഇപ്പോൾ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി വളരെ ലളിതമായിട്ടായിരിക്കും ചടങ്ങുകൾ, ആഡംബരങ്ങളോടൊന്നും താൽപര്യവുമില്ല, സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മിക്ക സുഹൃത്തുക്കളും കേരളത്തിന് പുറത്താണ്, കസിൻസ് പലരും വിദേശത്തും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവർക്കൊന്നും ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. ആ ഒറ്റ കാര്യത്തിൽ മാത്രമേ വിഷമമുള്ളു.

 

വരന്റെയും വധുവിന്റെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ടിപ്പിക്കൽ ഹിന്ദു വെഡ്ഡിങ് സാരി ആയിരിക്കും. അപ്പന്റെയും അമ്മയുടെയും പേര് സാരിയിൽ എഴുതണമെന്ന ഒരു ആഗ്രഹം മാത്രമാണ് താൻ പറഞ്ഞത്. പിന്നെ ഇരുവരുടെയും ഒരു ആശംസ സാരിയിൽ ഉണ്ടാകും. അത് അവർ നേരിട്ട് സാരി തയ്യാറാക്കുന്ന തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. സാരി കിട്ടുമ്പോൾ മാത്രമേ അതെന്താണെന്ന് അറിയാനാകൂ എന്നും എലീന പറഞ്ഞു.

Related posts