മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ശേഷം ഇരുവരും വിവാഹിതരുമായി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോള്‍ എലീന ഗര്‍ഭിണിയാണെന്നുള്ള വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരം പങ്കെടുത്ത ഒരു ആഘോഷ പരിപാടിയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് എലീന ഗര്‍ഭിണിയെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു എലീനയുടെ പ്രതികരണം. സുഹൃത്തുക്കളേ, അത് രോഹിത്തിന്റെ പിറന്നാള്‍ ആയിരുന്നു. എന്റെ ബേബി ഷവര്‍ ആയിരുന്നില്ല. എന്റെ വസ്ത്രം കുറച്ചധികം ലൂസ് ആണെന്നേയുള്ളൂ. ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയയോട് അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു എലീനയുടെ പ്രതികരണം. പിറന്നാല്‍ ആഘോഷത്തില്‍ നിന്നുമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു എലീനയുടെ മറുപടി. തന്‍്റെ മറ്റൊരു ചിത്രവും എലീന പങ്കുവച്ചിട്ടുണ്ട്. ‘പരന്ന വയറുള്ള ആളല്ല. കാരണം എനിക്ക് തടി കൂടിയിട്ടുണ്ട്. കാണാന്‍ ഇങ്ങനെയാണ്. ലൂസായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍” എന്നാണ് ഈ സ്റ്റോറിയില്‍ എലീന പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് എലീനയും രോഹിത്തും വിവാഹിതരായത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് നേരത്തെ വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്. തങ്ങള്‍ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങള്‍ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറഞ്ഞിരുന്നു.