മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും ഈ അടുത്തായിരുന്നു നടന്നത്. വിവാഹ ദിവസം മുതൽ നിരവധി വിവാദങ്ങളും ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര മുൻപ് വിവാഹം ചെയ്തിരുന്നു, ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു അന്ന് പ്രചരിച്ച കഥകൾ. ഈ നുണക്കഥകൾ എല്ലാം തന്നെ പൊളിച്ചടുക്കി അപ്സരയും ആൽബിയും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയകളിൽ അപ്‌സരയും ആൽബിയും സജീവമാണ്. പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്‌സരയും ആൽബിയും മറുപടി നൽകാറുണ്ട്. ഇപ്പോൾ ആൽബിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.
ഇപ്പോളിതാ കുടംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആൺകുഞ്ഞ് എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ താരദമ്പതികൾ പങ്കുവച്ചത്. ആൽബിയുടെ അനിയന്റെ കുഞ്ഞിനെയാണ് അപ്‌സരയും ആൽബിയും കൈയ്യിൽ പിടിച്ചു നിൽക്കുന്നത്.
ഫാബിയോ അജി! ഞങ്ങൾ വല്യച്ഛനും വല്ല്യമ്മയും ആയ സന്തോഷത്തിലാണ്. ജീവിതത്തിൽ എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണ് ഇത്. എന്റെ അനിയന്റെ കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്തപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. എന്റെ അപ്പൻ ആ സമയത്ത് കൂടെ ഇല്ലല്ലോ എന്ന സങ്കടം ഉണ്ടെങ്കിലും ഞാനിന്ന് ഒരുപാട് സന്തോഷത്തിലാണ്. ഒരുപാടൊരുപാട്. എന്റെ പൊന്നു ചുന്ദരാപ്പീ എന്നാണ് ആൽബിയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്.