പൃഥ്വിരാജിന്റെ മകള്‍ക്ക് സുഹൃത്ത് നല്‍കിയ പിറന്നാള്‍ സമ്മാനം…..ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ

BY AISWARYA

ആലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിരാജും പല തവണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. ഈ ചെറുപ്രായത്തില്‍ തന്നെ വായനയെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് ആലി എന്ന അലംകൃത. അതുകൊണ്ട് തന്നെ കുട്ടികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ പരിചയപ്പെടുത്തി താരദമ്പതികളും സോഷ്യല്‍ മീഡിയയിലെത്താറുണ്ട്. ഇത്തവണ മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ സമ്മാനമായി സുഹൃത്ത് അയച്ചുനല്‍കിയ പുസ്തകത്തെക്കുറിച്ചാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്.

ആലിയ്ക്ക് പ്രിയകൂട്ടുകാരി ആമീറ, അവളുടെ പിറന്നാള്‍ ദിനത്തില്‍ കുറച്ചു പുസ്തകള്‍ സമ്മാനിച്ചുവെന്നും ഈ പുസ്തകങ്ങള്‍ കിട്ടിയതിനാല്‍ മകള്‍ ഒരുപാട് സന്തോഷവതിയാണെന്നും സുപ്രിയ പറയുന്നു. പക്ഷേ വായനയില്‍ മുഴുകിയിരിക്കുന്ന മകളെ കൊണ്ട് എങ്ങനെ ഹോം വര്‍ക്ക് ചെയ്യിപ്പിക്കുമെന്ന സംശയത്തിലാണ് താന്‍. ഈ പുസ്തകം വായിച്ച് തീര്‍ത്തുകൊണ്ട് അവള്‍ പറഞ്ഞത് ഇത് ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ്. നിങ്ങളുടെ കുട്ടികളും പുസ്തകങ്ങള്‍ വായിക്കാറുളളവരാണോ എന്നും സുപ്രിയ ചോദിക്കുന്നുണ്ട്.

 

 

 

 

 

 

 

 

Related posts