ബേബി അക്ഷര മിനി സ്‌ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ്. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അക്ഷര എന്ന പേരിനേക്കാളും താരത്തെ കൂടുതൽ പരിചയം ബാലമോൾ എന്ന പേരിലാകും. ഒറ്റ സീരിയൽ കൊണ്ട് തീരെ ചെറുപ്പത്തിൽ തന്നെ മലയാളക്കരയുടെ മനസ്സ് മുഴുവൻ കീഴടക്കിയ താരമാണ് ബാലമോൾ. മിനിസ്ക്രീൻ സീരിയലുകളിലെ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചതിന് ശേഷമാണ് ബാലമോൾ സിനിമയിലേക്ക് എത്തുന്നത്. ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ കുട്ടിത്താരം ബിഗ് സ്ക്രീനിലും തിളങ്ങി.
ഇപ്പോൾ ഈ കൊച്ചു മിടുക്കി വളർന്നു വലുതായിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അക്ഷരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവോണ ദിനത്തിൽ എടുത്ത ചിത്രങ്ങളും എല്ലാ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പഠനത്തിലും നൃത്തത്തിലും, പാട്ടിലും എല്ലാം മിടുക്കിയാണ് അക്ഷര ഇപ്പോൾ അഭിനയത്തിൽ സജീവമല്ല അക്ഷര
അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും നൃത്തത്തിലും, പാട്ടിലും മിടുക്കിയാണ് അക്ഷര. കണ്ണൂർ സ്വദേശിയായ അക്ഷരയുടെ കുടുംബം ഇപ്പോൾ എറണാകുളം വെണ്ണലയിലാണ് സ്ഥിര താമസം. ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ.അഖില കിഷോർ ആണ് താരത്തിന്റെ ചേച്ചി. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര തിളങ്ങിയിട്ടുണ്ട്.