ഒരു ശാഖയിലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറയാറില്ല.പക്ഷെ! അഖിൽ മാരാരുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. മറ്റു ഭാഷകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ മലയാളത്തിലെ ബിഗ് ബോസിനുണ്ട്. ഇതിനു കാരണം അവതാരകനായി എത്തുന്ന മോഹൻലാലും ഒപ്പം അതിലെ കണ്ടെന്റുകളുമാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അവസാനിച്ചത്. സംവിധായകനായ അഖിൽ മാരാർ ആണ് ബിഗ് ബോസ് ടൈറ്റിൽ നേടിയത്.അഖിൽ മാരാർക്കു ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു ശാഖയിലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറയാറില്ല.പക്ഷെ ശാഖയിൽ വരുന്ന വ്യക്തികൾ അവരാണ് പലപ്പോഴും കുഴപ്പക്കാർ തനിക്കുണ്ടായ ഒരു അനുഭവവും അഖിൽ മാരാർ പങ്കു വെച്ചിട്ടുണ്ട് കോൺഗ്രസിൽ ചേരുന്നതിനു മുൻപ് താൻ ആർഎസ്എസ് ശാഖകളിൽ പോയിരുന്ന വ്യക്തിയാണെന്ന് അഖിൽ പറയുന്നു. ഒരു വ്യക്തിയുടെ മോശം അഭിപ്രായ പ്രകടനമാണ് ആർഎസ്എസ് താൻ ഉപേക്ഷിച്ചതെന്നും അഖിൽ വ്യക്തമാക്കി.

കോൺഗ്രസിൽ വരുന്നതിന് മുമ്പ് കൂടെ കിടന്നവനെ രാപ്പനി അറിയൂ എന്ന് പറയും പോലെ ഞാൻ ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ട്. സ്‌കൂൾ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതിൽ നിന്നും മാറാൻ കാരണമുണ്ട്. അന്ന് കൊട്ടാരക്കരയിൽ ആർഎസ്എസിന്റെ രാഷ്ട്രീയ സഞ്ചലനം നടന്നു. ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാൻ ഏൽപ്പിച്ചു. അന്ന് ഫ്‌ലെക്‌സും, ബോർഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്റെ കഴുത്തിൽ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആർഎസ്എസ് നേതാക്കളിൽ ഒരാൾ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതിൽ തട്ടി. പിന്നെ അവന്റെ വീട്ടിൽ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു. ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താൽ ഞാൻ ആർഎസ്എസ് വിട്ടു. നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാൻ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാൻ അവിടെ പോയത് തന്നെ സ്‌പോർട്‌സ് മാൻ എന്ന നിലയിൽ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോൾ ഞാൻ ആർഎസ്എസ് വിട്ടു. പക്ഷെ ഒരിക്കലും ഒരു ശാഖയിൽ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാൻ വിട്ടത്. സംഘടനയിൽ ചില വ്യക്തികൾക്ക് മൈന്റ് സെറ്റ് വേറെയായിരിക്കും’ – അഖിൽ മാരാർ പറഞ്ഞു.

ഞാൻ ഭയങ്കരമായ രീതിയിൽ ആൾക്കൂട്ടങ്ങൾ ആസ്വദിക്കുന്ന ആളല്ല. എന്റെ ജീവിതത്തിലെ പ്രതിസന്ധികളെ മാറ്റുന്നത് ഗണപതി ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഗണപതി അമ്പലത്തിലെ ഉത്സവങ്ങൾക്ക് ഞാൻ പോവാറില്ല. അപ്പോൾ തന്നെ നിങ്ങൾക്ക് എന്നെ മനസിലാവും. ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ താരപരിവേഷം എന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞതിന് കാരണവും അതാണ്. നിങ്ങളുടെ സ്‌നേഹം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ എനിക്കൊരു പേടിയാണ്. കാരണം എത്രത്തോളം സ്‌നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം. നിങ്ങളോടുള്ള സ്‌നേഹം എപ്പോഴും എന്റെ മനസിലുണ്ടാവും. ഞാൻ ഒരു സാധാരണക്കാരൻ തന്നെയാണ്. പഴയതുപോലെ നാട്ടിലിറങ്ങി അലമ്പ് കാണിക്കാൻ പറ്റുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം. വയലിലിറങ്ങി മീൻ പിടിക്കാൻ പോകുമായിരുന്നു. ഇനി അതൊക്കെ അത്ര എളുപ്പമാണോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

Related posts