ഇച്ചിരി വഴക്കാളിയായ മകനെ വേണമെന്ന് അമ്മ ആഗ്രഹിച്ചു! വൈറലായി അഖിൽ മാരാരുടെ വാക്കുകൾ!

സംവിധായകൻ അഖിൽ മാരാരെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ്. നെ​ഗറ്റീവ് ഇംമ്പാക്ടുമായാണ് അഖിൽ ഷോയിലേക്ക് എത്തുന്നത്. ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം നേടികൊണ്ടാണ് ആണ് താരം ബിഗ് ബോസ് ഷോ വിടുന്നത്. ഷോയ്ക്ക് ശേഷവും മുൻപും തന്റെ കുടുംബത്തോടൊപ്പം ഉള്ള രസകരമായ വീഡിയോകളും മറ്റും അഖിൽ പങ്കുവയ്ക്കാറുണ്ട്. ഷോയ്ക്ക് ശേഷം തന്റേതായ സ്വപ്നങ്ങൾ യാതാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് അഖിൽ. മാരാരെ പോലെ തന്നെ ഭാര്യ രാജലക്ഷ്മിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലക്ഷ്മിയെ സ്‌നേഹിക്കാൻ സപ്പോർട്ട് നൽകിയത് അവളുടെ അമ്മ തന്നെയാണ്. ആദ്യം ഞങ്ങൾ വലിയ കമ്പനിയായിരുന്നു. എനിക്ക് മുടി സ്‌ട്രെയിറ്റ് ചെയ്യാൻ പോലും അമ്മ കാശ് തന്നിട്ടുണ്ട്. ഇവൾ മന്ദബുദ്ധി ആയത് കൊണ്ട് ഇച്ചിരി വഴക്കാളിയായ മകനെ വേണമെന്ന് അമ്മ ആഗ്രഹിച്ചെന്ന് തമാശരൂപേണ അഖിൽ പറയുന്നു. ഞാൻ രാഷ്ട്രീയത്തിൽ സജീവമായത് കൊണ്ട് എംഎൽഎ ആവുമെന്ന് കരുതി. അത്രയും സപ്പോർട്ടായിരുന്നു. എന്നാൽ പിന്നീട് അവളുടെ അമ്മയുമായി തെറ്റി. നാട്ടുകാരിൽ ആരോ ഞാൻ അവരുടെ സ്വത്ത് കണ്ടിട്ടാണ് പുറകേ നടക്കുന്നതെന്നും നിങ്ങളുടെ മകളെ ചതിച്ചിട്ട് നിങ്ങളുടെ സ്വത്തും അടിച്ചോണ്ട് അവൻ പോകുമെന്നും പറഞ്ഞ് കൊടുത്തു. എന്റെ അടുത്ത് പൈസയുടെ കാര്യം പറഞ്ഞ് വന്നാൽ എനിക്ക് ദേഷ്യം വരും. പോയി പണി നോക്ക് തള്ളേ എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി വിടും. അന്ന് തൊട്ട് ഭാര്യയുടെ അമ്മയുമായി പ്രശ്‌നമാണെന്ന് അഖിൽ പറയുന്നു.

നമ്മൾ നല്ലത് വിചാരിച്ച് ചെയ്യുന്ന കാര്യത്തെ തെറ്റിദ്ധാരണയോടെ സംസാരിക്കുകയാണെങ്കിൽ എനിക്ക് ദേഷ്യം വരും. ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ സഹായിച്ചാൽ അത് വിളിച്ച് പറഞ്ഞോണ്ടിരിക്കേണ്ട കാര്യമില്ല. അതെനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണെന്ന് അഖിൽ പറയുന്നത്. ഞാൻ ഇവളുടെ വീട്ടിൽ ചെല്ലുമ്പോൾ ആരും സഹായിക്കാനില്ലാത്ത ഒരു അമ്മയും മകളുമായിരുന്നു. ഉള്ള നാട്ടുകാരെ മൊത്തം ചീത്ത വിളിച്ച് നടക്കുന്ന ഒരു അമ്മയാണ്. അവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാനിടയ്ക്ക് പറയും. കാരണം അവളുടെ അമ്മ സ്വന്തം കേസുകൾ വാദിക്കാൻ വേണ്ടി നാൽപത്തിയഞ്ചാമത്തെ വയസിൽ സ്വയം പഠിച്ച് സെക്കൻഡ് ക്ലാസ് നേടി വിജയിച്ച് വക്കീലായിട്ടുള്ള ആളാണ്. അതൊക്കെ എനിക്കും ഇഷ്ടമാണ്. ഭയങ്കര പവർഫുൾ ആയിട്ടുള്ള ലേഡിയാണെന്നും അവരെ ഞാൻ വട്ടം കറക്കുമെന്നും അഖിൽ പറയുന്നു.

Related posts