ചെയ്ത ആക്ട് തെറ്റാണ്… ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല! സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ച് അഖിൽ മാരാർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. സംവിധായാകനായി എത്തി പിന്നീട് ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അദ്ദേഹം. അഞ്ചാം സീസണിൽ ശക്തനായ മത്സരാർത്ഥിയും വിജയിയുമായിരുന്നു അഖിൽ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴി വച്ചിരുന്നു.

സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി എത്തുകയാണ് ആളുകൾ. ഇപ്പോളിതാ സുരേഷ് ​ഗോപിക്ക് സപ്പോർട്ടുമായെത്തിയിരിക്കുകയാണ്സംവിധായകനും ബി​ഗ് ബോസ് താരവുമായ അഖിൽ മാരാർ. ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല… ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടുമെന്ന് അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം കാണാം, ചെയ്ത ആക്ട് തെറ്റാണ്… ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല .. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു.. എന്റെ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നു … ബിഗ്‌ബോസിലെ ഈ രംഗം നിങ്ങളിൽ പലർക്കും ഓർമ കാണും.. സുരേഷ് ഗോപി വിഷയത്തിൽ ഞാൻ കാണുന്നതും ഇതാണ് … ചെയ്ത ആക്ട് തെറ്റാണ്.. എന്നാൽ ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല… ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടും ..

Related posts