കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്.പക്ഷെ! മനസ്സ് തുറന്ന് അഖിൽ മാരാർ!

മലയാളികളുടെ പ്രിqയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. മറ്റു ഭാഷകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ മലയാളത്തിലെ ബിഗ് ബോസിനുണ്ട്. ഇതിനു കാരണം അവതാരകനായി എത്തുന്ന മോഹൻലാലും ഒപ്പം അതിലെ കണ്ടെന്റുകളുമാണ്. സംവിധായകനായ അഖിൽ മാരാർ ആണ് ബിഗ് ബോസ് അഞ്ചാം സീസൺ ടൈറ്റിൽ നേടിയത്.അഖിൽ മാരാർക്കു ആരാധകരും നിരവധിയാണ്. അഖിൽ മാരാർ നിലപാട് കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തനായ താരമാണ്.ഇപ്പോഴിതാ താൻ ലക്ഷ്മിയെ വിവാഹം കഴിക്കുന്ന സമയത്ത് സ്വർണ്ണത്തെ ചൊല്ലി നടന്ന രസകരമായ തർക്കത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ മാരാർ. താൻ സ്വർണ്ണം ആവശ്യപ്പെട്ടിരുന്നില്ലെന്നും എന്നാൽ ഭാര്യയുടെ മാതാപിതാക്കൾ അവരുടെ ഇഷ്ടപ്രകാരം സ്വർണ്ണം വാടകയ്ക്ക് എടുത്ത് കെട്ടിച്ചയയ്ക്കുകയായിരുന്നുവെന്നുമാണ് അഖിൽ പറയുന്നത്.’കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷെ അവർ കേട്ടില്ല. സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു.

ഞാൻ ഭാവിയിൽ രക്ഷപ്പെടുമെന്ന് ഞാൻ പറഞ്ഞതാണ്. ഞാൻ പറയുമ്പോൾ എല്ലാം പുച്ഛമാണല്ലോ. എന്റെ മനസിൽ ഒരു ധാരണയുണ്ടായിരുന്നു 2020, 2021 ആകുമ്പോഴേക്കും എന്നെ കേരളത്തിൽ നാല് പേര് അറിയുകയോ അല്ലെങ്കിൽ നമ്മുടെ അഭിപ്രായം പത്ത് പേര് കേൾക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ എത്തുകയോ ചെയ്യുമെന്ന്. ആ സമയത്ത് ഞാൻ വേദിയിൽ നിന്ന് സ്ത്രീധനം ഒരു കാരണവശാലും കൊടുക്കരുത് സ്ത്രീ തന്നെയാണ് ധനമെന്നൊക്കെ പ്രസംഗിക്കേണ്ടി വന്നാൽ എന്റെ കല്യാണ ഫോട്ടോ എടുത്ത് വെച്ച്‌ ആളുകൾ ചർച്ച ചെയ്യുമെന്നും എഴുപത്തിയഞ്ച് പവൻ സ്വർണ്ണം മേടിച്ചിട്ടാണോ ഈ വർത്തമാനം പറയുന്നതെന്ന് ചോദിക്കുമെന്നും അറിയാമായിരുന്നു.

കാരണം വർഷങ്ങൾ കടന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. പക്ഷെ അന്ന് ഞാൻ ഇത് പറഞ്ഞപ്പോൾ അവർക്ക് മുമ്പിൽ വെറും ഊച്ചാളിയായി. ഞാൻ പലവട്ടം പറഞ്ഞു. വെറും കരിമണിമാല മാത്രം ഇട്ട് കെട്ടിച്ച്‌ വിട്ടാൽ മതിയെന്ന്. എന്റെ ആഗ്രഹം അതാണെന്നും ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞു എന്റെ മോളെ ഞാൻ സ്വർണ്ണമിട്ടിട്ടെ പറഞ്ഞയക്കൂവെന്ന്’, അഖിൽ നർമ്മം കലർത്തി പറഞ്ഞു. അഖിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് ലക്ഷ്മി അരികിലിരുന്ന് ചിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. സ്വന്തമായി താൻ ഒന്നും ഇതുവരെയും സമ്പാദിച്ചിട്ടില്ലെന്നും വാഹനം പോലും സുഹൃത്തിന്റെ പേരിലാണെന്നും അഖിൽ വെളിപ്പെടുത്തിയിരുന്നു. പ്രാർത്ഥന, പ്രകൃതി എന്നിങ്ങനെ രണ്ട് പെൺ മക്കളാണ് അഖിലിനുള്ളത്.

Related posts