അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം! അഖിൽ മാരാരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. മറ്റു ഭാഷകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ മലയാളത്തിലെ ബിഗ് ബോസിനുണ്ട്. ഇതിനു കാരണം അവതാരകനായി എത്തുന്ന മോഹൻലാലും ഒപ്പം അതിലെ കണ്ടെന്റുകളുമാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അവസാനിച്ചത്. സംവിധായകനായ അഖിൽ മാരാർ ആണ് ബിഗ് ബോസ് ടൈറ്റിൽ നേടിയത്.അഖിൽ മാരാർക്കു ആരാധകരും നിരവധിയാണ്. അഖിൽ മാരാർ നിലപാട് കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തനായ താരമാണ്.

 

പരസ്യത്തിനും മറ്റുമായി ഒട്ടേറെ ആളുകളാണ് സമീപിക്കുന്നത്, എന്നാൽ വ്യക്തിപരമായി ഉപയോഗിച്ച്‌ പരിചയമില്ലാത്ത ഉത്പന്നങ്ങൾ വാങ്ങി ജനങ്ങളോട് വാങ്ങുവാൻ പറയില്ലെന്നു പറയുകയാണ് താരം. വാക്കുകളിങ്ങനെ, നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്, പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എൻ്റെ തീരുമാനം, ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല.

ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്.അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം, ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസം

Related posts