ദുൽഖറിന്റെ സെക്യൂരിറ്റി പിടിച്ചു തള്ളിയ സംഭവം ! അഖിൽ മാരാർ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. മറ്റു ഭാഷകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ മലയാളത്തിലെ ബിഗ് ബോസിനുണ്ട്. ഇതിനു കാരണം അവതാരകനായി എത്തുന്ന മോഹൻലാലും ഒപ്പം അതിലെ കണ്ടെന്റുകളുമാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അവസാനിച്ചത്. സംവിധായകനായ അഖിൽ മാരാർ ആണ് ബിഗ് ബോസ് ടൈറ്റിൽ നേടിയത്.അഖിൽ മാരാർക്കു ആരാധകരും നിരവധിയാണ്.

സെൽഫി വീഡിയോയ്ക്ക് പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് അഖിൽ മാരാർ ഇപ്പോൾ. കൊട്ടാരക്കരയിൽ ഒരു വലിയ മാളിന്റെ ഉദ്ഘാടനത്തിനിടെ ആയിരുന്നു സംഭവം എന്നാണ് അഖിൽ പറയുന്നത്. ഞാനായിരുന്നു അതിന്റെ ഫുൾ ഇൻചാർജ്. അതിന്റെ മുതലാളി എന്റെ അടുത്ത സുഹൃത്തുമാണ്. ദുൽഖറിനെ ഉദ്ഘാടനത്തിന് വിളിക്കാൻ ആദ്യം ബന്ധപ്പെടുന്നത് തന്നെ ഞാൻ ആണ്. അദ്ദേഹം അന്ന് അമേരിക്കയിൽ ആയിരുന്നു. അന്ന് എമൗണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ട് അന്നത് നടന്നില്ല. പിന്നീട് വേറൊരു ആൾ മുഖേനയാണ് ദുൽഖർ വരുന്നത്. ഈ വീഡിയോയിലെ സംഭവത്തെക്കാൾ മോശമായൊരു ഇൻസിഡന്റ് അകത്ത് നടന്നിരുന്നു.


കാര്യമായ രീതിയിൽ അതിലൊരു ബോഡിഗാർഡ് എന്നെ പിടിച്ച് തള്ളി. പുള്ളി ഇപ്പഴും ദുൽഖറിന്റെയും മമ്മൂക്കയുടെയും ബോഡിഗാർഡ് ആണെന്ന് തോന്നുന്നു. അതെനിക്ക് ചെറിയ രീതിയിൽ ഫീൽ ചെയ്ത കാര്യമാണ്. അന്ന് ഞാൻ ബോഡിഗാർഡിനോട് ചൂടാവുകയും ചെയ്തു. മാളിന്റെ ഫുൾ ഇൻചാർജായി നിന്ന എന്നെ പിടിച്ചു തള്ളി എന്ന നിലയിൽ ആയിരുന്നു അത്. ദുൽഖറിന് അന്ന് കാലൊന്നും വയ്യായിരുന്നു. ആർട്ടിസ്റ്റിന്റെ സെക്യൂരിറ്റിയുടെ ഭാഗമാണ് അതൊക്കെ. അവരുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ ഇങ്ങനെ ഒരു സാഹചര്യം എനിക്ക് ഉണ്ടായതിൽ ദൈവത്തിനോട് നന്ദി പറയുന്നു.

Related posts