പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം തന്റെ വിജയ കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ ദർശൻ രാജേന്ദ്രൻ അജു വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. ചിത്രം കണ്ട ശേഷം നടന്‍ അജു വര്‍ഗീസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തിയേറ്ററില്‍ ഹൃദയം കണ്ടപ്പോള്‍ താന്‍ പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത് എന്ന് അജു പറഞ്ഞു. കൊച്ചിയിലെ പത്മ തിയേറ്ററില്‍ സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോടായിരുന്നു അജുവിന്റെ പ്രതികരണം.
മലര്‍വായി ആര്‍ട്സ് ക്ലബും തട്ടത്തില്‍ മറയത്തും വടക്കന്‍ സെല്‍ഫിയും ജേക്കബിന്റെ സ്വര്‍ഗരാജ്യവും കണ്ടത് പത്മയിലാണ്. വിനീതിന്റെ, ഞങ്ങളുടെ ഗുരുവിന്റെ സിനിമ പത്മയില്‍ കാണുന്നത് ഒരു നൊസ്റ്റാള്‍ജിയ ആണ്. പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത്. അതാണെനിക്ക് ഏറ്റവും വലിയ സന്തോഷം, അജു പറഞ്ഞു.
കൊവിഡായതുകൊണ്ട് തിയേറ്റര്‍ റിസ്‌കിലാണ്. ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക, അജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ജിമ്മി എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് താരം അവതരിപ്പിച്ചത്.