നാട്ടിൽ വന്നു തല്ലുമെന്നു ജിത്തു ജോസഫ് പറഞ്ഞു : അജിത്ത് പറയുന്നു

മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം ദൃശ്യം 2 തന്നെയാണ് എന്ന് നിസംശയം പറയാം. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. എന്നിരുന്നാൽ പോലും പ്രേക്ഷകർ വൻ വരവേൽപാണ്‌ ഇപ്പോൾ ലഭിക്കുന്നത്. ഒന്നാം ഭാഗത്തോട് 100 ശതമാനം നീതി പുലർത്തിയ ചിത്രമാണ് ദൃശ്യം 2 എന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായതാണ് ഏറ്റവും വലിയ പോരായ്മ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒന്നാം ഭാഗത്തിൽ അണിനിരന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്. ഒപ്പം രണ്ടാം ഭാഗത്തിൽ പുതു താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ നിർണായകമായ ഒരു വേഷം കൈകാര്യം ചെയ്ത അജിത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. ജോസ് എന്ന കഥപാത്രമായാണ് അജിത് ദൃശ്യം 2 ൽ എത്തുന്നത്. ജീവിതത്തിന്റെ അപ്രതീക്ഷിതമായ ഉലച്ചില്‍ പെട്ട് പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് ജോസിന്റേത്. ചിത്രത്തിന്റെ ഗതിയെ തന്നെ നിയtന്ത്രിക്കുന്ന പ്രധാന വേഷം ഭംഗിയായി തന്നെ അജിത്ത് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും വിലയിരുത്തുന്നത്.

എല്ലാ മലയാളികളെയും പോലെ ദൃശ്യം ഒന്നാം ഭാഗം കണ്ടു കയ്യടിച്ചു പുറത്തേക്ക് വരുമ്പോൾ രണ്ടാം ഭാഗത്തിൽ താനും ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് അജിത് പറയുന്നത്.ചിത്രം പ്രേക്ഷകർ സ്വീകരിക്കുന്ന വരെ തനിക്ക് ടെൻഷൻ ആയിരുന്നു എന്നാണ് അജിത് പറയുന്നത്. അതിനു അജിത് പറയുന്ന കാരണവും അതീവ രസകരവുമാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു ചിത്രത്തിലെ ആദ്യമായി ക്യാമറ വയ്ക്കുന്നതും തന്റെ മുഖത്താണ്. അതുപോലെ ചിത്രം പാക്കപ്പ് ചെയ്യുന്നതിന് മുൻപ് അവസാനമായി എടുക്കുന്ന ഷോട്ടും തന്റെതായിരുന്നു. അന്ന് ജിത്തു സര്‍ തന്നോട് പറഞ്ഞു, ഈ സിനിമ എങ്ങാനും പൊളിഞ്ഞു പോയാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന്. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അത് തനിക്ക് ടെൻഷനായി മാറിയെന്നും അജിത് പറയുന്നു. എന്തുതന്നെ ആയാലും ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് ഒരു വൻ വിജയമായി മാറിയിരിക്കുവാന്.

Related posts