ബറോസിൽ അജിത്തും? അമ്പരപ്പിച്ച് എബി ജോർജ്ജിന്റെ ട്വീറ്റ്!

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ആരാധകരും സിനിമാ പ്രേമികളുമൊക്കെ മോഹൻലാലെന്ന സംവിധായകനെ വിലയിരുത്താനൊരുങ്ങുകയാണ്. മോഹൻലാൽ തന്റെ സ്വന്തം ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നില്ല. എന്നാൽ തൻ്റെ പുതിയ ചുവടുവെയ്പ്പിനെക്കുറിച്ച് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.

മോഹൻലാൽ താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് ലൂസിഫര്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് ശേഷമായിരുന്നു. അദ്ദേഹം ഒരുക്കുന്നത് ബറോസ് എന്ന ത്രീഡി ചിത്രമാണ്. ബറോസിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സന്തോഷം അണിയറ പ്രവര്‍ത്തകർ പങ്കുവെച്ചിരുന്നു. ഈ അവസരത്തിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിയും ജിജോയും ആന്റണി പെരുമ്പാവൂരുമല്ലാം ഉണ്ടായിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ നടന്നത് നവോദയയില്‍ വെച്ചായിരുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയൊരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബറോസ്സിൽ തല അജിത്തുമുണ്ടെന്നാണ് അറിയുന്നത്. സിനിമാപ്രവർത്തകനായ എബി ജോർജ്ജ് ആണ് തല അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിൽ എത്തുമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജും കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് കൈയ്യില്‍ കിട്ടിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ആരാധകരോട് താരം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു. പൃഥ്വി തനിക്ക് ലഭിച്ച സ്‌ക്രിപ്റ്റിന്റെ കോപ്പിയുടെ ചിത്രവും ഷെയർ ചെയ്തിരുന്നു. വളരെയധികം അനുഭവസമ്പത്തുള്ള ലാലേട്ടന്റെ സംവിധാനമികവ് കണ്ട്തന്നെയറിയണം എന്നാണ് ആരാധകർ പറയുന്നത്. മകള്‍ വിസ്മയയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related posts