ദി പ്രീസ്റ്റിനു പിന്നാലെ അജഗജാന്തരം റിലീസ് തീയതിയുമായി അണിയറപ്രവർത്തകർ !

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ആന്റണി വർഗീസ് . സ്വന്തന്ത്ര്യം അർദ്ധരാത്രിയിൽ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം താരം അഭിനയിയിച്ച ഏറ്റവും പുതിയ ചിത്രമാണ് അജഗജാന്തരം . ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധായകൻ. കോവിഡ് വ്യാപനം കാരണം മുൻപ് തീയേറ്ററുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടതായി വന്നിരുന്നു. സെക്കന്റ് ഷോകൾക്ക് അനുവാദമില്ലാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നത്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും ഇതേ കാരണത്തെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയുണ്ടായി.

എന്നാൽ ഇപ്പോൾ സെക്കൻഡ് ഷോകൾക്ക് സർക്കാർ അനുമതികൊടുത്ത സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുവാണ് അണിയറപ്രവർത്തകർ.മെയ് 28 ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അജഗജാന്തരം. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമിച്ചിരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന് പ്രാധാന്യം നൽകിയിട്ടുള്ളതാണ്. ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ് അർജുൻ അശോകൻ സുധി കോപ്പ ജാഫർ ഇടുക്കി സാബു തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

Ajagajantharam Motion Poster Malayalam Movie Trailers & Promos | nowrunning

Related posts