അവാർഡ് ഷോകളിൽ കാണുന്നപോലെയല്ല ധനുഷ് സെറ്റിൽ! അനുഭവങ്ങൾ പങ്കുവച്ച് ഐശ്വര്യ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരു സ്ഥാനം നേടിയെടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവും വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ പൗർണ്ണമിയും തുടങ്ങി നിരവധി വേഷങ്ങളിൽ താരം എത്തി. തന്റെ പുതിയ ചിത്രമായ ജഗമേ തന്തിരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു ഐശ്വര്യ. ധനുഷിനോപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു.

Aishwarya Lakshmi Biography, Age, Movies, Wiki, Marriage, Family,Photos

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ധനുഷ് പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് ഇടപെടാറുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഏത് വികാരവും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന നടനാണ് ധനുഷെന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യനായത് ഭാഗ്യമായാണ് കരുതുന്നതെന്നും ഐശ്വര്യ പറഞ്ഞു.‘ഏത് തരത്തിലുള്ള കഥാപാത്രവും വികാരങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നയാളാണ് ധനുഷ്. ആക്ഷനോ കോമഡിയോ ഡാന്‍സോ ഇമോഷണല്‍ രംഗങ്ങളോ എന്തായാലും അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ചെയ്യാനാകും. അങ്ങനെ ഒരു അഭിനേതാവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

Style Statement | Confidence makes Aishwarya pretty

അധികം സംസാരിക്കാത്തയാളാണ് ധനുഷ്. സംസാരിച്ചാലും സീനുകളെ പറ്റിയായിരിക്കും സംസാരിക്കുക. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ വളരെ ഈസിയായിരുന്നു. എന്റെ സീനുകളില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ ധനുഷ് ഇടപെടാന്‍ വരാറില്ല. ചെയ്ത സീന്‍ നന്നായാല്‍ നന്നായിട്ടുണ്ടെന്ന് നമ്മളോട് പറയും. അതെല്ലാം നമുക്ക് പ്രചോദനമാണ്. ഷോട്ട് ഇല്ലാത്ത സമയത്ത് അദ്ദേഹം എവിടെയെങ്കിലും മാറിയിരുന്ന് പുസ്തകം വായിക്കുന്നതാണ് ഞാന്‍ മിക്കവാറും കാണാറുള്ളത്. വളരെ ഒച്ചത്തില്‍ സംസാരിക്കുകയോ തമാശ പറയുകയോ ചെയ്യുന്ന ഒരാളല്ല അദ്ദേഹം. പക്ഷെ ഞാന്‍ മുന്‍പൊരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങിന് പോയ സമയത്ത് വളരെ വൈബ്രന്റായി നില്‍ക്കുന്ന ഒരാളായിട്ടായിരുന്നു എനിക്ക് അദ്ദേഹത്തെ തോന്നിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്താനായ ഒരാളാണ് ധനുഷ് ഷൂട്ടിംഗ് സെറ്റില്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Related posts