ഞങ്ങൾ ബെസ്റ്റ് മാരീഡ് കപ്പിൾ ആയിരുന്നില്ല, പക്ഷെ ബെസ്റ്റ് ഡിവോഴ്‌സ്ഡ് കപ്പിൾ ആയിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട ചന്ദ്രോത് പ്രഭാവതി പറയുന്നു!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഐശ്വര്യ. നരസിംഹത്തിലെ അനുരാധയായും പ്രജയിലെ മായ മേരി കുരിയനായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. പാരിജാതം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ ആന്റിയമ്മയായും താരം എത്തിയിരുന്നു. ഇതിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരമായി ഐശ്വര്യ മാറി. ഇപ്പോഴിതാ നടി വനിതയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെ സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യങ്ങൾ വൈറലാവുന്നു. ജീവിതത്തെ എപ്പോഴും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ആളാണ് ഐശ്വര്യ. ദാമ്പത്യത്തെ കുറിച്ചും, ഇനിയൊരു പങ്കാളി വേണോ എന്നുമൊക്കെയുള്ള ചോദ്യത്തിന് മാതൃകാപരമായ മറുപടിയാണ് നടി നൽകിയത്.


ജീവിതത്തിൽ എനിക്ക് വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറേ സ്വർണവും വസ്ത്രവും എല്ലാമായി എന്നും സജീവമായി നിൽക്കണം എന്നായിരുന്നില്ല എന്റെ ആഗ്രഹം. എനിക്കൊരു വീട് വേണം, ഒരു കാറ് വേണം. ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആ വീട്ടിൽ താമസിക്കണം. ആ മൂന്ന് ആഗ്രഹങ്ങൾ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പ്രായമായി കുഞ്ഞുങ്ങൾ എല്ലാം വിവാഹം ചെയ്ത് പോയതിന് ശേഷം വാർധക്യത്തിലും ഞങ്ങൾ പരസ്പരം സ്‌നേഹിച്ചും വഴക്കിട്ടും ജീവിക്കണം- അത്രയൊക്കെയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ജീവിതത്തിൽ സംഭവിയ്ക്കുന്നത് പ്രതീക്ഷിയ്ക്കുന്നത് പോലെ ആയിരിക്കില്ല. ഇഷ്ടപ്പെടുകയാണെങ്കിൽ ഞാൻ ഹണ്ട്രഡ് പേഴ്‌സന്റ്, വെറുക്കുകയാണെങ്കിൽ അതിലും ഹണ്ട്രഡ് പേഴ്‌സന്റ്. നടുവിൽ നിൽക്കുന്ന ശീലം എനിക്കില്ല. ഞാൻ എന്റെ ഭർത്താവിനെ സ്‌നേഹിച്ചതും പരിഗണിച്ചതും അങ്ങിനെയായിരുന്നു. കാല് തടവിയും ചോറ് വാരിക്കൊടുത്തും സ്‌നേഹിക്കുന്നവരെ ഞാൻ വല്ലാതെ പരിഗണിക്കും. പക്ഷെ അത് മുതലെടുക്കുകയാണ് എന്ന് മനസ്സിലാക്കിയാൽ അത് മാറും.

വിവാഹ മോചനത്തിന് ശേഷം മറ്റൊരു ബന്ധം വേണം എന്ന് തോന്നിയിട്ടില്ല. ഒരു പക്ഷെ നല്ല ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ ഈ സമയങ്ങളിൽ നല്ലതായിരുന്നു. പക്ഷെ വരുന്നത് നെഗറ്റീവ് ആയിട്ടുള്ള ആളാണെങ്കിൽ എല്ലാം തീർന്നു. അതുകൊണ്ട് താത്പര്യമില്ല. മക്കളായി കഴിഞ്ഞാൽ പിന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നതാണ് എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. ഞാൻ ഇപ്പോൾ അവർക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. ഭാര്യ – ഭർത്താക്കന്മാർ വേർപിരിയുന്നത് തെറ്റല്ല. പക്ഷെ തെറ്റി പിരിഞ്ഞതിന് ശേഷവും പരസ്പരം കുറ്റം പറഞ്ഞ് ആ വിഷം മക്കളിലേക്കും കൊണ്ടു ചെല്ലുന്നത് തെറ്റാണ്. അച്ഛന്റെ കുറ്റം അമ്മയോ, അമ്മയുടെ കുറ്റം അച്ഛനോ മക്കളോട് പറയരുത്. അക്കാര്യത്തിൽ ഞാൻ എന്റെ ആദ്യ ഭർത്താവിന് നന്ദി പറയുന്നു. എനിക്ക് ഭയങ്കര ബഹുമാനവും ഉണ്ട്. ഞങ്ങൾ ബെസ്റ്റ് മാരീഡ് കപ്പിൾ ആയിരുന്നില്ല, പക്ഷെ ബെസ്റ്റ് ഡിവോഴ്‌സ്ഡ് കപ്പിൾ ആയിരുന്നു, മകളുടെ കല്യാണം ഞാനും എന്റെ ആദ്യ ഭർത്താവും അവരുടെ ഭാര്യയും എല്ലാം ചേർന്നാണ് നടത്തിയത്.

Related posts