തെന്നിന്ത്യൻ സിനിമ ആസ്വാദകർക്ക് സുപരിചിതയായ യുവ സംവിധായകയാണ് ഐശ്വര്യ രജനികാന്ത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ എന്നതിൽ ഉപരി സംവിധായികയായും ഗായികയായും ഏവർക്കും സുപരിചിതയാണ് ഐശ്വര്യ. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷിനെ ആയിരുന്നു താരം വിവാഹം ചെയ്തിരുന്നത്. എന്നാൽ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നു എന്ന വാർത്ത പുറത്ത് വന്നത്. തങ്ങളുടെ സോഷ്യൽ മീഡിയയിലാണ് വേർപിരിയുന്നു എന്ന വാർത്ത പങ്കുവച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐശ്വര്യ പങ്കുവച്ച വാക്കുകളാണ്. ഈ നിമിഷം കൊണ്ട് ജീവിക്കുക. ജീവിതം കടന്നുപോകാനുള്ള തിരക്കിലാണ് അതിനാല്‍ അത് ആസ്വദിക്കൂ. ജീവിതം നയിക്കൂ.. സ്നേഹവും സന്തോഷവും മാത്രമാണ് ഈ ലോകത്ത് ഓരോ നിമിഷത്തേയും മാറ്റികൊണ്ടിരിക്കുന്നത്, എന്നാണ് ഐശ്വര്യ കുറിച്ചത്. ഐശ്വര്യയുടെ പുതിയ കുറിപ്പ് പലരിലും ഗൃഹാതുരത്വം ഉണര്‍ത്തി. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോയവയെ കുറിച്ച് വരെ കമന്റ് ബോക്സില്‍ കുറിപ്പ് നിറഞ്ഞു പത്രം വായിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യയുടെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഐശ്വര്യ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ കാപ്പിയുമായി രാവിലെ അവസാനമായി പത്രം വായിച്ചത്? ലാന്‍ഡ്‌ലൈനുകള്‍, സിഡി പ്ലെയറുകള്‍, ടേപ്പ് റെക്കോര്‍ഡറുകള്‍, ഫാറ്റ് ഡെസ്‌ക്‌ടോപ്പ് കമ്ബ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എന്നിവപോലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റിമറിച്ചു. കണക്‌റ്റ് ചെയ്യുന്നതിന് മുൻപ് ശബ്ദമുണ്ടാക്കിയ ക്യാമറകള്‍, ഡിവിഡി പ്ലെയറുകള്‍ എല്ലാം വംശനാശത്തിന്റെ വക്കിലാണ് എന്റെ ആണ്‍മക്കളോട് ഞാന്‍ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. സമയത്തിലൂടെ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ മാറുന്നു. മാറ്റുന്നു.
കൊവിഡിന് ശേഷമുള്ള അസ്വസ്ഥതകള്‍ മൂലം ഐശ്വര്യ കുറച്ച് ദിവസങ്ങളായി ചികിത്സയിലാണ്. അതിനിടയില്‍ പകര്‍ത്തിയ വീഡിയോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയെ സന്ദര്‍ശിക്കാനെത്തിയ നടന്‍ രാഘവ ലോറന്‍സിന്റെ ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചിരുന്നു. രാഘവിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള സൂചന ആണ് ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. വീണ്ടും ഇടവേളക്ക് ശേഷം ഐശ്വര്യ സംവിധാന രംഗത്തേക്ക് വരുന്നു എന്ന ആവേശത്തില്‍ കൂടിയാണ് ആരാധകര്‍. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ സംവിധാനം ചെയ്താണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് കടന്നത്.