താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷം തികയുന്നു. ഇവരുടെ പ്രണയവും മറ്റ് വിശേഷങ്ങളുമൊക്കെ അറിയാനായി ഇപ്പോഴും ആരാധകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും പഴയ അഭിമുഖങ്ങൾ ലോക്ക്ഡൗൺ സമയത്ത് വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത് വർഷങ്ങൾക്ക് മുമ്പ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചെത്തിയ ഒരു പരിപാടിയിലെ ചില രംഗങ്ങളാണ്.
ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ 2009 ൽ അഭിഷേകും ഐശ്വര്യയും ഓർഫ് വിൻഫ്രിയയ്ക്ക് ഒപ്പം പങ്കെടുത്ത അഭിമുഖത്തിന്റേതാണ്. ഈ അഭിമുഖം ഇരുവരുടെയും വിവാഹത്തിന് ശേഷമായിരുന്നു. ഐശ്വര്യ റായി ഹോളിവുഡിലടക്കം അഭിനയിച്ച് കരിയറിൽ ഒരുപാട് വിജയങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. എന്നിട്ടും പരിപാടിയിൽ പങ്കെടുക്കുമ്പോൾ അഭിഷേകിന് ചുംബനം നൽകാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഓർഫിന്റെ ഒരു ചോദ്യം.
ഈ ചോദ്യത്തെ ചിരിച്ച് കൊണ്ടാണ് ഐശ്വര്യ സ്വാഗതം ചെയ്തത്. തനിക് ചുംബനം നല്കാൻ ഐശ്വര്യ അഭിഷേകിനോട് ആവശ്യപ്പെട്ടതോടെ താരം ഐശ്വര്യയുടെ കവിളിൽ ചുംബിച്ചു. ഇത് കണ്ട് എല്ലാവരും ചിരിക്കുകയാണ് ചെയ്തത്. ഇതിന് മറുപടിയായി അഭിഷേക് പറഞ്ഞത് പടിഞ്ഞാറൻ രാജ്യങ്ങളെ പോലെ ഇന്ത്യയിൽ ക്യാമറയ്ക്ക് മുന്നിലാണെങ്കിലും ഇങ്ങനെ ചെയ്യാറില്ലെന്നാണ്. ഇത് ആളുകൾ സ്വീകരിക്കുമോ ഇല്ലയോ എന്നതല്ല, അതിന്റെ ആവശ്യമില്ല. ഇന്ത്യയിലെ ഒട്ടുമിക്ക പേക്ഷകരും ഇതൊരു ആവശ്യമായി കരുതുന്നില്ല എന്നും അഭിഷേക് പറഞ്ഞു.