ഇഷ്ട താരങ്ങൾ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് വരലക്ഷ്മി ശരത്കുമാർ!

തമിഴ് നടൻ ശരത്കുമാർ സിനിമാപ്രേമികൾക്ക് പ്രിയങ്കരനാണ്. കൂടാതെ മകൾ വരലക്ഷ്മിയും ഇപ്പോൾ വെള്ളിത്തിരയിൽ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരത് കുമാറിന്റെ വീട്ടിൽ അഭിഷേക് ബച്ചനും, ഐശ്വര്യ റായിയും, ആരാധ്യയും എത്തിയ ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെ വരലക്ഷ്മി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനോടകം തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു കുറിപ്പിലൂടെയാണ് ഇഷ്ട താരങ്ങൾ വീട്ടിലെത്തിയതിന്റെ സന്തോഷം വരലക്ഷ്മി ആരാധകരുമായി പങ്കുവെച്ചത്. ഇന്നലെ രാത്രി വിനീതനായ മൂന്ന് പേരെ കണ്ടുമുട്ടി. മറ്റാരുമല്ല, സുന്ദരിയായ ഐശ്വര്യയും, സുന്ദരനായ അഭിഷേകും അവരുടെ മകൾ ആരാധ്യയുമാണ്. അവരുടെ കുടുംബ മഹിമക്ക് അപ്പുറം, അവരുടെ വിനയവും ഊഷ്മളതയും അത്ഭുതകരമായിരുന്നു. അവർ നൽകിയ സ്നേഹത്തിൽ ഞാൻ അമ്പരന്നു. നിങ്ങളെ കാണാനും സമയം ചിലവഴിക്കാനും സാധിച്ചതിൽ സന്തോഷം, നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഇത് സാധ്യമാക്കിയ അച്ഛനു നന്ദി, അമ്മ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്തയിട്ടില്ലന്ന് തോന്നുന്നു എന്നാണ് ഒരുമിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം വരലക്ഷ്മി കുറിച്ചത്.

മണിരത്നത്തിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രമായ പൊന്നിയിൽ സെൽവത്തിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിക്കുന്നത്. തമിഴ്‌നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യയുടെ നാലാമത്തെ മണിരത്‌നം ചിത്രമാണിത്. വിക്രം, ത്രിഷ, കാർത്തി, ജയം രവി, ലാൽ, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, പ്രഭു, അശ്വിൻ കാകുമാനു, കിഷോർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Related posts