സിനിമയാണ് തെറ്റ് എന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല! ഐശ്വര്യ ലക്ഷ്മി പറയുന്നു!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. ഇപ്പോള്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുമുണ്ട്. സമൂഹത്തില്‍നിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ട്. സിനിമയാണ് തെറ്റ് എന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. സമൂഹത്തില്‍ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയില്‍ വരുന്നത്. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്.-ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു സിനിമയ്ക്കും അതിലെ ഒരു രംഗത്തിനും പോലും സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. ഞാന്‍ പറയുന്നത് സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാന്‍ കഴിയും എന്നാണ്.സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുമുണ്ട്. സമൂഹത്തില്‍നിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ട്. സിനിമയാണ് തെറ്റ് എന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല.

സമൂഹത്തില്‍ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയില്‍ വരുന്നത്. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്.അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും. മാറ്റങ്ങള്‍ തുടങ്ങേണ്ടത് സിനിമയില്‍ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണം.

 

Related posts