ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി.
തനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകേണ്ടെന്നും ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് സൈഡില്‍ കൂടെ പോയാല്‍ മതിയെന്നും നടി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഒരുപാട് പരിമിതികളില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അര്‍ച്ചനയായി മാറുമ്പോഴും ഞാന്‍ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാന്‍ നോക്കിയിട്ടുപോലുമില്ല. ഞാന്‍ ഭാഷ പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം. ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല എന്നും ഐശ്വര്യ വ്യക്തമാക്കി.