കേരള സാരിക്ക് ഒപ്പം ടീഷർട്ട് ധരിച്ച് ഐശ്വര്യ! വൈറലായി ചിത്രങ്ങൾ!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഐശ്വര്യയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായത് ആഷിഖ് അബു 2017ൽ ഒരുക്കിയ മായാനദിയിലെ അപർണ എന്ന കഥാപാത്രമാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് അപർണയെന്ന് പറയുകയാണ് ഐശ്വര്യ. മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഐശ്വര്യയുടെ ഏതാനും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരള സാരിയ്ക്ക് ഒപ്പം ഓഫ് വൈറ്റ് ഹൈ നെക്ക് ടീഷർട്ട് അണിഞ്ഞ ഐശ്വര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. സാരിയ്ക്ക് ഒപ്പം മനോഹരമായൊരു ബെൽറ്റ് കൂടെ ധരിച്ചപ്പോൾ ഐശ്വര്യയുടെ ലുക്ക് ആകെമാറിപ്പോയി.

തിരുവനന്തപുരം ആണ് ഐശ്വര്യയുെട സ്വദേശം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങിഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.
അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മിഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു.

കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ഈ ചിത്രത്തിനുശേഷം അഭിനയിച്ച മായാനദിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

Related posts