സംശയങ്ങളും ചോദ്യങ്ങളുമായാണ് ഐശ്വര്യ എത്തുക! തുറന്ന് പറഞ്ഞ് കാർത്തിക് സുബ്ബരാജ്!

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. ഒ ടി ടി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണു നായിക. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഷൂട്ടിംഗ് സെറ്റിലെ ഐശ്വര്യയെക്കുറിച്ചു വാചലനായത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ തുറന്നു പറച്ചില്‍
പൂജ തല്‍വാറിന്റെ യൂട്യൂബ് ചാനലില്‍ ‘ക്യാന്‍ഡിഡ് കോണ്‍വര്‍സേഷന്‍സ്’ എന്ന അഭിമുഖത്തിലായിരുന്നു. കാര്‍ത്തിക്കിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും അഭിമുഖത്തില്‍ പങ്കെടുത്തു. ഓരോ സീന്‍ എടുക്കുമ്പോഴും ഐശ്വര്യയ്ക്ക് ആകാംക്ഷയാണ്. രാവിലെ സെറ്റില്‍ വരുമ്പോള്‍ തൊട്ടു കുറെ സംശയങ്ങളും ചോദ്യങ്ങളുമായാണ് ഐശ്വര്യ എത്തുക. ഇതിന്റെ ഒക്കെ ഉത്തരം കണ്ടെത്താന്‍ എനിക്കു കുറച്ചു സമയം തരണമെന്നു ഞാന്‍ പറയും.

Jagame Thandhiram' team wishes Aishwarya Lekshmi on her birthday |  Malayalam Movie News - Times of India

ഈ സീന്‍ എങ്ങനെയാണു ചെയ്യേണ്ടത്, ഈ ഡയലോഗ് എങ്ങനെയായിരിക്കണം തുടങ്ങി കുറേ ചോദ്യങ്ങളായിരിക്കും. അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലയോട് ചോദിക്കാന്‍ പറഞ്ഞു. ബാല വിവരിച്ചു തരുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നിട്ട് ബാലയെ പറഞ്ഞുവിടും,’ കാര്‍ത്തിക്ക് പറഞ്ഞു.

Aishwarya Lekshmi shares her proud co-star moment, see pics | Dhanush in  Asuran movie

പക്ഷെ ഇതൊക്കെ ഒരു തരത്തില്‍ നല്ലതാണെന്നും കാര്‍ത്തിക് പറഞ്ഞു. കാരണം അഭിനയത്തെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഐശ്വര്യ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതെങ്ങനെയാകണം ചെയ്യേണ്ടത് എന്നൊക്കെ ചിന്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ ത്രില്ലറായ ജഗമേ തന്തിരം ജൂണ്‍ 18ന് നെറ്റഫ്‌ളിക്‌സിലൂടെയാണു റിലീസ് ചെയ്യുന്നത്. ഐശ്വര്യയ്ക്ക് പുറമെ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts